തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട പിണറായിയുടെ പരാമര്‍ശം അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കുന്നതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ബിനോയ് വിശ്വസിന്റൈ പ്രതികരണം. ഇതൊരു തര്‍ക്ക വിഷയമായി നിലനില്‍ക്കുകയാണ്. ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു ഏകപക്ഷീയമായ പ്രസ്താവന അദ്ദേഹം നടത്തിയെങ്കില്‍ ആ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്കും അദ്ദേഹം വഹിക്കുന്ന പദവിക്കും നിരക്കുന്ന പ്രവര്‍ത്തിയല്ലയെന്നും എല്ലാ വിനയത്തോടെയും പറയുകയാണ്,’ ബിനോയ് വിശ്വം പറഞ്ഞു.
സി.പി.ഐ.എമ്മിന്റെ ആളായിരിക്കും പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തുണ്ടാവുകയെന്നും ഇനി ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയില്ലെന്നുമായിരുന്നു പിണറായി വിജയന്റെ പ്രതികരണം. എന്നാല്‍ സി.പി.ഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും ഒരു മാധ്യമത്തിനും അവകാശമില്ലെന്നും അത് ജനങ്ങള്‍ക്കും സി.പി.ഐക്കും മാത്രമുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐക്ക് നല്‍കില്ലെന്ന് പിണറായി വിജയന്‍ ഉറപ്പിച്ച് പറഞ്ഞത്.
‘ഉപനേതാവ് പദവിക്ക് എല്‍.ഡി.എഫ് നേതാവെന്ന നിലയ്ക്ക് സ്പീക്കര്‍ക്ക് കത്ത് കൊടുക്കേണ്ട കാര്യം മാത്രമേയുള്ളൂ, അത് കൊടുത്താന്‍ ഉപനേതാവ് വരും. അതില്‍ സി.പി.ഐ.എം നേതാവിന്റെ പേരായിരിക്കും കൊടുക്കുകയെന്നതില്‍ യാതൊരു സംശയവുമില്ല,’ എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്
content Highlight: Pinarayi’s statement shows a lack of political maturity: Binoy Viswam on the deputy leadership dispute.