| Tuesday, 1st October 2019, 7:06 pm

'വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല'; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് പോര് മുറുകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം എന്ന് മുഖ്യമന്ത്രി. സി.പി.ഐ.എമ്മും ബി.ജെ.പിയും വോട്ടുകച്ചവടം നടത്തിയെന്ന ആരോപണമുന്നയിച്ച കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വട്ടിയൂര്‍ക്കാവിലും കോന്നിയിലും വോട്ടുകച്ചവടം നടത്തിയെന്നും അതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നുമാണ് മുല്ലപ്പള്ളി ആരോപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്ത് വോട്ടുകച്ചവടം വിവാദമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സി.പി.ഐ.എമ്മിനും കോന്നിയില്‍ തിരിച്ചും വോട്ടു മറിച്ചെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം.

വട്ടിയൂര്‍ക്കാവില്‍ വെച്ച് ഇന്നലെ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിലാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വോട്ടുകച്ചവടം നടത്തിയെന്ന ആരോപണമുന്നയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണ് നടക്കാന്‍ പോകുന്നതെന്ന് പറഞ്ഞു മുഖ്യമന്ത്രി രംഗത്തു വന്നതോടെ രാഷ്ട്രീയ പോര് മുറുകിയിരിക്കുകയാണ്.

പരസ്പരം തോല്‍ക്കുമെന്ന പരാജയം കൊണ്ടാണ് സി.പി.ഐ.എമ്മും കോണ്‍ഗ്രസും ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. മുല്ലപ്പള്ളിയുടേത് തരംതാണ നടപടിയാണെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തന്നെ ബി.ജെ.പി-സി.പി.ഐ.എം ബന്ധം ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ ഒഴിവാക്കി എസ് സുരേഷിനെ കൊണ്ടുവന്നതും കോന്നിയില്‍ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയതും പരസ്പര ധാരണയുടെ ഭാഗമായിട്ടാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more