| Monday, 15th May 2017, 3:19 pm

'വിശന്നിട്ട് വയ്യേ..'; വിശന്നു വലഞ്ഞ പൈലറ്റ് ഹെലികോപ്റ്റര്‍ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു മുന്നില്‍ ഇറക്കി; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്നി: വിശപ്പ് സഹിക്കാതായാല്‍ പിന്നെയെന്ത് ചെയ്യും. ഭക്ഷണം കിട്ടുന്ന സ്ഥലം നോക്കി പോവുക തന്നെ അതിപ്പോ ആകാശത്തായാലും ഭൂമിയിലായാലും വിശപ്പ് വിശപ്പ് തന്നെയാണ്. ഹെലികോപ്റ്റര്‍ പറത്തുന്നതിനിടെ വിശന്നുവലഞ്ഞ പൈലറ്റ് സമീപത്തുള്ള മക്ഡൊണാള്‍സ് റസ്റ്റോറന്റിനു മുന്നിലാണ് ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്ത് ഭക്ഷണം വാങ്ങാന്‍ കയറിയത്.


Also read രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ല; എല്ലാം ദൈവം തീരുമാനിക്കും; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകര്‍ക്ക് മുന്നിലെത്തിയ രജനിയുടെ വാക്കുകള്‍ 


ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. ശനിയാഴ്ച വൈകിട്ടാണ് റൗസ് ഹില്‍ മക്ഡൊണാള്‍സ് റസ്റ്റോറന്റിന്റെ മുറ്റത്ത് ഹെലികോപ്റ്റര്‍ നിര്‍ത്തി പൈലറ്റ് ഭക്ഷണം വാങ്ങിയത്. റസ്റ്റോറന്റിനു മുന്നില്‍ പറന്നിറങ്ങുന്ന വിമാനം കണ്ട് റസ്റ്റോറന്റ് ജീവനക്കാര്‍ ഭയന്നെങ്കിലും പൊലറ്റ് ഭക്ഷണം ഓഡര്‍ ചെയ്തതോടെയാണ് സംഭവം മനസിലാകുന്നത്.

ഭക്ഷണം വാങ്ങിയ ശേഷം റസ്റ്റോറന്റിലെ ലോണില്‍ നില്‍ക്കുന്ന തന്റെ ഹെലികോപ്റ്ററിന്റെ പൈലറ്റ് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അപകടം ക്ഷണിച്ച് വരുത്തുന്ന പ്രവര്‍ത്തിയാണ് പൈലറ്റ് ചെയ്തതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ്ങും ടേക് ഓഫും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നിരുന്നോയെന്ന് പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു

Dont miss എന്നാല്‍ അധികൃതരോട് അനുവാദം വാങ്ങിയാണ് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തതെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞു. സംഭവം എന്ത് തന്നെയായാലും പൈലറ്റിന്റെ നടപടിയും ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിന്റെയും പറന്നുയരുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഭക്ഷണവും കൈയ്യില്‍ പിടിച്ച് പൈലറ്റ് കോപ്റ്ററിനകത്ത് പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

We use cookies to give you the best possible experience. Learn more