തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണ പിള്ളയെ എല്‍.ഡി.എഫില്‍ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പിള്ള ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗമാണ് പിള്ളയുടെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ വിവാദത്തില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ പിന്തുണച്ച് സി.പി.ഐ.എം നേതാക്കളായ പിണറായി വിജയനും വി.എസ് അച്യുതാനന്ദനും രംഗത്ത് എത്തിയതിന് പിന്നാലെയാണ് പന്ന്യന്റെ പ്രതികരണം.
അഴിമതിക്കെതിരെ ആര് രംഗത്ത് വന്നാലും അംഗീകരിക്കുമെന്നാണ് വി.എസ് പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ പിള്ളയെന്നോ ജോര്‍ജെന്നോ നോക്കേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് കൂടാതെ പിള്ളയുടെ ജയില്‍വാസം സംബന്ധിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ അഴിമതിക്കെതിരെ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നാണ് നോക്കേണ്ടതെന്നായിരുന്നു വി.എസിന്റെ മറുപടി.
28ന് ചേരുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം പിള്ളയുടെ വിഷയത്തില്‍ നിലപാട് സ്വീകരിക്കുമെന്നാണ് പിണറായി വിജയന്‍ പറഞ്ഞിരുന്നത്. അഴിമതിക്കെതിരെ ബാലകൃഷ്ണ പിള്ള സംസാരിച്ചതില്‍ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.