| Tuesday, 30th December 2025, 9:11 pm

മെഡിസെപ്പ് ഇൻഷുറൻസിന്റെ ഒന്നാം ഘട്ടം ജനുവരി 31 വരെ നീട്ടി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ഒന്നാം ഘട്ടം ജനുവരി 31 വരെ നീട്ടി.

മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതൽ ആരംഭിക്കുമെന്ന് ഉത്തരവ് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു.

ഒന്നാം ഘട്ട പദ്ധതിക്കായുള്ള പ്രീമിയം തുക 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

രണ്ടാം ഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാം ഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയതെന്നും ധനകാര്യ വകുപ്പ് പറഞ്ഞു.

അതിനാൽ രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയിൽ വിതരണം ചെയ്യുന്ന ശമ്പളത്തിൽനിന്ന് പിടിക്കേണ്ടതില്ലെന്ന് ഡി.ഡി.ഒമാർക്ക് നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്.

ഏതെങ്കിലും സാഹചര്യത്തിൽ പ്രീമിയം പിടിക്കപ്പെട്ടാൽ, അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളിൽ കുറച്ചു നൽകണമെന്നും ധനകാര്യ വകുപ്പ് ഉത്തരവിൽ പറയുന്നു.

Content Highlight: MediSep Insurance extended until January 31

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more