| Tuesday, 24th October 2023, 11:59 pm

പെയ്‌നീര്‍ പോലെ; ഒറ്റയിലെ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒറ്റയിലെ ആദ്യഗാനം പുറത്ത്. പി. ജയചന്ദ്രനും ബെന്നി ദയാലും ചേര്‍ന്ന് ആലപിച്ച പെയ്‌നീര്‍ പോലെ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. എം. ജയചന്ദ്രന്‍ ഈണം നല്‍കിയ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന ചിത്രമാണ് ഒറ്റ.

ഒക്ടോബര്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒറ്റ എന്ന ചിത്രത്തിലൂടെ പറയുന്നത്. മാതാപിതാക്കളുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന്, ഹരിയും ബെന്നും വീടുവിട്ട് ഒരു യാത്ര ആരംഭിക്കുന്നു, പിന്നീട് അവരുടെ ജീവിതം നിയന്ത്രണാതീതമായി പോകുന്നു. ജീവിതം വഴുതിപ്പോകുന്നു എന്ന തിരിച്ചറിവ് പിന്നീട് അവരില്‍ ഉണ്ടാകുന്നു. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. ഹരി എന്ന പ്രധാന കഥാ പാത്രമായി ആസിഫ് അലിയും ബെന്‍ ആയി അര്‍ജുന്‍ അശോകനുമാണ് ചിത്രത്തിലെത്തുന്നത്. രാജു എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തില്‍ മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുന്‍നിരതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് എസ്. ഹരിഹരന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നെടുത്ത ഓര്‍മകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം റസൂല്‍ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്. ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍.എല്‍.പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നൊരുക്കുന്ന ‘ഒറ്റ’ കഥ കിരണ്‍ പ്രഭാകറിന്റേതാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അരുണ്‍ വര്‍മയാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കുമാര്‍ ഭാസ്‌കര്‍. ഒറ്റയുടെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- അരോമ മോഹന്‍, വി.ശേഖര്‍
പ്രൊഡക്ഷന്‍ ഡിസൈനര്‍- സിറില്‍ കുരുവിള, സൗണ്ട് മിക്സ്- കൃഷ്ണനുണ്ണി കെ.ജെ, ബിബിന്‍ ദേവ്. ആക്ഷന്‍ കൊറിയോഗ്രാഫര്‍- ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം റിതിമ പാണ്ഡെ. മേക്കപ്പ് രതീഷ്- അമ്പാടി. പ്രൊഡക്ഷന്‍ മാനേജര്‍- ഹസ്മീര്‍ നേമം. സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുകര, മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനേഴ്‌സ്. കളറിസ്റ്- ലിജു പ്രഭാകര്‍. അസോസിയേറ്റ് ഡയറക്ടേഴ്സ്- ബോസ് വാസുദേവന്‍, ഉദയ് ശങ്കരന്‍, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂല്‍ പൂക്കുട്ടി ചിത്രം ‘ഒറ്റ’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

Content Highlight: peyneer pole song from otta movie

Latest Stories

We use cookies to give you the best possible experience. Learn more