| Sunday, 1st January 2017, 8:17 pm

ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 1.29 രൂപയും ഡീസലിന് 97 പൈസയും വര്‍ദ്ധിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  രണ്ടാഴ്ചയ്ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 1.29 രൂപയും ഡീസലിന് 97 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഡിസംബര്‍ 16നാണ് ഇന്ധനവില ഇതിന് മുമ്പ് വര്‍ദ്ധിപ്പിച്ചിരുന്നത്. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസല്‍ ലിറ്ററിന് 1.79 രൂപയുമാണ് അന്ന് വര്‍ദ്ധിപ്പിച്ചിരുന്നത്.

പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ധന വിലയില്‍ മാറ്റം വരുത്താന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട്.

മാസത്തില്‍ രണ്ടുതവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില പ്രഖ്യാപിക്കാറുള്ളത്.


Read more: കല്‍ബുര്‍ഗിയെ ചെയ്തത് പോലെ എം.ടിയെ കൈകാര്യം ചെയ്യാനുള്ള സംഘികളുടെ മോഹം കൈയ്യില്‍ വെച്ചാല്‍ മതി: വി.എസ് അച്യുതാനന്ദന്‍


Latest Stories

We use cookies to give you the best possible experience. Learn more