| Saturday, 23rd May 2026, 8:13 am

മെയ് 15, 19, 23: പത്ത് ദിവസത്തിനിടെ മൂന്നാം ഇന്ധന വില വര്‍ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:രാജ്യത്ത് പത്ത് ദിവസത്തിനിടെ മൂന്നാം ഇന്ധന വില വര്‍ധന. ഇന്ന് (ശനി) പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്.

ചൊവ്വാഴ്ചയും കഴിഞ്ഞ വെള്ളിയാഴ്ചയുമായിരുന്നു ഇതിന് മുമ്പ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഓരോ ഇന്ധന വില വര്‍ധനവിനുമിടയില്‍ നാല് ദിവസത്തെ ഇടവേളയാണ് വന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച (മെയ് 15) രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ മൂന്ന് രൂപയിലധികം വര്‍ധനവ് വരുത്തിയിരുന്നു. ഇതിനൊപ്പം സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചിരുന്നു. സി.എന്‍.ജി. വില കിലോഗ്രാമിന് രണ്ട് രൂപയായിരുന്നു അന്ന് കൂട്ടിയത്. ചൊവ്വാഴ്ച (മെയ് 19) പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിറകെയാണ് രാജ്യത്ത് ഇപ്പോള്‍ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയായിരുന്നു അന്ന് വര്‍ധിപ്പിച്ചത്.

Content Highlight: Petrol price hiked by 87 paise, diesel by 91 paise in third price rise within 10 days

We use cookies to give you the best possible experience. Learn more