| Wednesday, 1st June 2016, 7:46 am

ഇന്ധനവില വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും വര്‍ദ്ധിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി:  രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന്  2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. പെട്രോളിയം കമ്പനികള്‍  ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. പുതിയ നിരക്ക് ചൊവ്വാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. ദല്‍ഹിയില്‍ പെട്രോളിന് 65.6 രൂപയും ഡീസലിന് 53.93 രൂപയുമാണ് വില.

മെയ് 16ന് പെട്രോളിന് 83 പൈസയും ഡീസലിന് 1.26 രൂപയും വര്‍ധിപ്പിച്ചിരുന്നു. ആഗോള വിപണയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനയും രൂപക്കെതിരെ ഡോളറിന്റെ മൂല്യം കൂടിയതുമാണ് ഇന്ധനവിലക്കയറ്റത്തിന് കാരണമെന്ന് പെട്രോളിയം കമ്പനികള്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more