| Wednesday, 31st August 2016, 8:37 pm

ഇന്ധനവില കുത്തനെ കൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെട്രോളിന് 3.38 രൂപയും ഡീസലിന് 2.67 രൂപയുമാണ് കൂട്ടിയത്.


ന്യൂദല്‍ഹി: പെട്രോള്‍-ഡീസല്‍ വില കുത്തനെ കൂട്ടി. പെട്രോളിന് 3.38 രൂപയും ഡീസലിന് 2.67 രൂപയുമാണ് കൂട്ടിയത്. ഇന്നു ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനം.

പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ഈ മാസം 15ന് പെട്രോളിന് ഒരു രൂപയും ഡീസലിന് രണ്ട് രൂപയും കുറച്ചിരുന്നു.

അന്താരാഷ്ട്ര എണ്ണവിലയുടെയും രൂപയുടെ വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തില്‍ എല്ലാമാസവും ഒന്നിനും 16 നുമാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുന്നത്.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനവിന് കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more