[]ന്യൂദല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ വര്‍ദ്ധനവ്. പെട്രോള്‍ വില ലിറ്ററിന് 41 പൈസയും ഡീസല്‍ വില ലിറ്ററിന് 10 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഡീലര്‍മാരുടെ കമ്മീഷന്‍ തുക വര്‍ദ്ധിപ്പിച്ചതിന്റെ ഭാഗമായാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. കഴിഞ്ഞ മാസം അവസാനവും ഡീസല്‍ വിലയില്‍ 50 പൈസയുടെ വര്‍ദ്ധനവ് വരുത്തിയിരുന്നു.
ജനുവരിക്ക് ശേഷം ഇത് പന്ത്രണ്ടാം തവണയാണ് ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടാവുന്നത്. ജനുവരിയില്‍ എല്ലാ മാസവും ഡീസല്‍ വിലയില്‍ നേരിയ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു.
ഇറക്കുമതിയിലെ വലിയ നഷ്ടം മറികടക്കാനാണ് ഓരോ മാസവും ഡീസലിന് 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.