| Sunday, 7th June 2020, 10:47 pm

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂടി, അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. റീട്ടെയില്‍ നിരക്കില്‍ 60 പൈസ വീതമാണ് വര്‍ധിച്ചത്. 80 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കൂട്ടിയ വില ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരും.

കൊവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില പുതുക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് 16 നാണ് അവസാനമായി വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം പാചക വാതക വിലയിലും വര്‍ധന വരുത്തിയിരുന്നു.

മെയ് മാസത്തില്‍ കേന്ദ്രം പെട്രോള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ പത്ത് രൂപയും ഡീസല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 13 രൂപയും വര്‍ധനവ് വരുത്തിയിരുന്നു. എന്നാല്‍ ഇത് റീട്ടെയില്‍ വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Latest Stories

We use cookies to give you the best possible experience. Learn more