| Wednesday, 31st May 2017, 11:41 pm

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് വര്‍ധിപ്പിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് ആഗോള എണ്ണവിലയിലെ വ്യതിയാനം അനുസരിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ വില പുതുക്കി
നിശ്ചയിക്കുന്നത്.


Also Read: ‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്


വര്‍ധനവ് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. മേയ് 15ന് അവസാനം നിരക്കു നിശ്ചയിച്ചപ്പോള്‍ പെട്രോള്‍ ലീറ്ററിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളാണ് നിരക്കു നിരക്കു നിശ്ചയിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more