കൊച്ചി: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ചിത്രം സി.പി.ഐ.എം സമ്മേളന പോസ്റ്ററില്‍ വികലമാക്കി ചിത്രീകരിച്ചതിനെതിരെ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് ഹരജി നല്‍കി. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഏറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്. സി.ഐ.ടി.യുവിന്റെ കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയെയും ചിത്രം സ്ഥാപിച്ചവരെയും എതിര്‍കക്ഷികളാക്കിയാണ് ഹരജി.
കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് സുഷി ജോയിയാണ് ഹരജിക്കാരന്‍. ഹരജി ഈ മാസം 10ന് പരിഗണിക്കൂം.
അന്ത്യഅത്താഴം പ്രമേയമാക്കി തൃക്കണ്ണാപ്പുരത്ത് സ്ഥാപിച്ച പോസ്റ്റര്‍ വിവാദമായിരുന്നു. യേശു ക്രിസ്തുവിനെ ഒബാമയാക്കിയും ശിഷ്യന്മാരെ സോണിയയും രാഹുലും അദ്വാനിയും മോഡിയുമെല്ലാമടങ്ങുന്ന കോണ്‍ഗ്രസ്- ബി.ജെ.പി നേതാക്കളാക്കിയും ചിത്രീകരിക്കുന്നതാണ് പോസ്റ്റര്‍.
യേശു ക്രിസ്തുവിനെ ഒബാമയാക്കിയും ശിഷ്യന്മാരെ സോണിയയും രാഹുലും അദ്വാനിയും മോഡിയുമെല്ലാമടങ്ങുന്ന കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളാക്കിയും ചിത്രീകരിക്കുന്നതാണ് പോസ്റ്റര്‍. അത് സി.പി.ഐ.എമ്മുകാര്‍ വന്ന് നീക്കം ചെയ്‌തെങ്കിലും മലയാള മനോരമ ഒരാഴ്ച കഴിഞ്ഞ് ഫ്‌ലക്‌സിന്റെ ചിത്രം പ്രസിദ്ധീകരിക്കുകയായിരുന്നു.
സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചരിത്ര പ്രദര്‍ശനത്തില്‍ രക്തസാക്ഷികളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ കുരിശിലേറ്റപ്പെട്ട യേശുവിന്റെ ചിത്രം സ്ഥാനം പിടിച്ചത് വാദപ്രതിവാദങ്ങള്‍ക്ക് വഴി തുറന്ന സമയത്താണ് അന്ത്യ അത്താഴ ഫ്‌ലക്‌സ് പത്രത്തില്‍ വരുന്നത്. അതോടെ ഇത് വിവാദമാവുകയായിരുന്നു. അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചെന്ന് പറഞ്ഞ് െ്രെകസ്തവ സഭകള്‍ ആദ്യം പ്രസ്താവനകളും പിന്നീട് പ്രതിഷേധ റാലിയും നടത്തിയിരുന്നു. സി.പി.ഐ.എം ദൈവ വിശ്വാസികളെ വേദനിപ്പിക്കുകയാണെന്നും ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും കമ്യൂണിസ്റ്റുകാര്‍ക്ക് ചരിത്രം അറിയില്ലെന്നും കെ.സി.ബി.സി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
സി.പി.ഐ.എം എക്കാലത്തും ഇങ്ങിനെയാണെന്നും മാപ്പു പറയണമെന്നും മുഖ്യമന്ത്രി കൂടി പറഞ്ഞപ്പോള്‍, ഫ്‌ലെക്‌സ് വെച്ചത് പാര്‍ട്ടിക്കാരല്ലെന്ന് പിണറായി വാര്‍ത്താ സമ്മേളനം വിളിച്ച് കൈയ്യൊഴിഞ്ഞു. ഉടനെ തൃക്കണ്ണാപ്പുരത്തെ ബോര്‍ഡ് സ്ഥാപിച്ച സി.പി.ഐ.എമ്മുകാര്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ട് തങ്ങളാണ് ബോര്‍ഡ് വെച്ചതെന്നും ഇന്റര്‍നെറ്റില്‍ പോയാല്‍ ഇതിലുമധികം അന്ത്യ അത്താഴ പാരടികള്‍ കാണാമെന്നും പറഞ്ഞു.