| Friday, 21st November 2025, 3:34 pm

തീയേറ്ററില്‍ തിളങ്ങിയ 'പെറ്റ് ഡിറ്റക്ടീവി'നെ ഇനി വീട്ടില്‍ ഇരുന്ന് കാണാം; ഒ.ടി.ടി റിലീസ് തീയതി പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാനവേഷങ്ങളിലെത്തിയ പെറ്റ് ഡിറ്റക്ടറ്റീവ് ഒ.ടി.ടിയിലേക്ക്. ചിത്രം നവംബര്‍ 28ന് സീ 5ലൂടെ സ്ട്രീമിങ് ആരംഭിക്കും. നവാഗതനായ പ്രണീഷ് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ദി പെറ്റ് ഡിറ്റക്റ്റീവ് ഒക്ടോബര്‍ 16 നാണ് തിയേറ്ററുകളിലെത്തിയത്.

തിയേറ്ററില്‍ ഹിറ്റായി മാറിയ സിനിമയില്‍ അനുപമക്കും ഷറഫുദ്ദീനും പുറമെ ശ്യാം മോഹന്‍, ജോമോന്‍ ജ്യോതിര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീനും ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

പ്രേമം സിനിമക്ക് ശേഷം ഷറഫുദ്ദീനും അനുമപ പരമേശ്വരനും ഒന്നിച്ച സിനിമ കൂടിയായിരുന്നു പെറ്റ് ഡിറ്റക്ടറ്റീവ്. പ്രേമം സിനിമയില്‍ ഭാഗമായിരുന്നു രഞ്ജി പണിക്കര്‍, വിനയ് ഫോര്‍ട്ട് എന്നിവരും പെറ്റ് ഡിറ്റക്ടറ്റീവില്‍ അണിനിരന്നിരുന്നു. കോമഡി എന്റര്‍ടെയ്‌നറായി വന്ന ചിത്രം പ്രേക്ഷകരുടെ ഇടയില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു.

അധികം ചിന്തിക്കാതെ ഫ്രീയായി ചിരിക്കാനും സ്വയം മറക്കാനുമുള്ള രണ്ട് മണിക്കൂറാണ് തങ്ങള്‍ പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്നും ‘നോ ബ്രെയ്നര്‍’ ശ്രേണിയില്‍ വരുന്ന ഒരു സിനിമ കൂടിയാണ് പെറ്റ് ഡിറ്റക്ടീവെന്നും സിനിമയെ കുറിച്ച് ഷറഫുദ്ദീന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ആനന്ദ് സി .ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് അഭിനവ് സുന്ദര്‍ നായകാണ്. പ്രേമം സിനിമയുടെ സംഗീത സംവിധായകനായ രാജേഷ് മുരുഗേശന്‍ തന്നെയാണ് പെറ്റ് ഡിറ്റക്ടറ്റീവിനും സംഗീതം നല്‍കിയിരിക്കുന്നത്.

Content highlight: Pet Detective, starring Sharafuddin and Anupama Parameswaran in lead roles, is coming to OTT

We use cookies to give you the best possible experience. Learn more