| Saturday, 4th July 2015, 9:57 am

കോപ: ലൂസേഴ്‌സില്‍ പെറുവിന് ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്റിയാഗോ: കോപ അമേരിക്കയില്‍ പെറു മൂന്നാം സ്ഥാനക്കാരായി. പരാഗ്വക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പെറുവിന്റെ വിജയം.  ആന്ദ്രേ കരിളോയും പൗളോ ഗ്വെരരോയുമാണ് പെറുവിനായി വല കുലുക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പെറു കോപയുടെ ലൂസേഴ്‌സ് ഫൈനല്‍ ജേതാക്കളാവുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48ാം മിനുട്ടില്‍ ആന്ദ്രേ കാരില്ലോയാണ് പരെറുവിനായി ഗോള്‍ നേടിയത്. തുടര്‍ന്ന് കളി തീരാന്‍ മിനുട്ടുകള്‍ ശേഷിക്കെ 89ാം മിനുട്ടില്‍ പൗളോ ഗ്വെരരോയും പന്ത് പരാഗ്വേ വലയില്‍ എത്തിക്കുകയായിരുന്നു.

മല്‍സരത്തിലെ പാസുകളുടെ എണ്ണത്തില്‍ കളി പാരഗ്വയുടെ ഭാഗത്തായിരുന്നു. എന്നാല്‍ ഗോള്‍ മുഖത്തെ ആക്രമണത്തില്‍ പെറു ഏറെ മുന്നിലായിരുന്നു. 13 തവണയാണ് പാരഗ്വയ്ന്‍ ഗോള്‍ മുഖത്ത് മുന്നേറ്റം നടത്തിയത്. സെമിയില്‍ പരാഗ്വേ അര്‍ജന്റീനക്കെതിരെയും പെറു ചിലിയോടും തോറ്റാണ് ലൂസേഴ്‌സ് ഫൈനലില്‍ എത്തിയിരുന്നത്.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന ചിലിയെ നേരിടും.

Latest Stories

We use cookies to give you the best possible experience. Learn more