| Tuesday, 26th June 2018, 9:43 pm

ഓസ്‌ട്രേലിയക്കെതിരെ പെറുവിന് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

സോച്ചി: നായകന്‍ ഗ്യുറേറ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഓസട്രേലിയക്കെതിരെ പെറുവിന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് പെറു കംഗാരുപ്പടയെ തകര്‍ത്തുവിട്ടത്.

ജയിച്ചെങ്കിലും പെറുവിന് പ്രീക്വാര്‍ട്ടറിലെത്താനായില്ല.

18ാം മിനിറ്റില്‍ ആന്ദ്രെ കാറിലോയിലൂടെ പെറു മുന്നിലെത്തി. ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗ്യുറേറോ നല്‍കിയ ക്രോസ് അതിവേഗത്തില്‍ പിടിച്ചെടുത്ത് കാറിലോ പോസ്റ്റിന്റെ വലതുമൂലയിലെത്തിക്കുകയായിരുന്നു.

ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ പെറു രണ്ടാം പകുതി തുടങ്ങി 5 മിനിറ്റില്‍ തന്നെ ലീഡുയര്‍ത്തി. നായകന്‍ ഗ്യുഗേറയാണ് ഓസീസിന്റെ വല കുലുക്കിയത്.

ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സും ഡെന്‍മാര്‍ക്കുമാണ് പ്രീക്വാര്‍ട്ടറിലെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more