| Tuesday, 21st July 2020, 12:22 pm

ഇടുക്കിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഇടുക്കി അയ്യപ്പന്‍ കോവിലില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണനാണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളെജില്‍ വെച്ചാണ് മരണം സംഭവിച്ചത്. തമിഴ്‌നാട്ടില്‍ നിന്നാണ് നാരായണനും മകനും നാട്ടിലേക്കെത്തിയത്. പാസില്ലാതെയാണ് ഇരുവരും എത്തിയത്.

ആദ്യ സ്രവ പരിശോധനയില്‍ ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനാവൂ എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. എറണാകുളം സ്വദേശി ഇ. കെ ഹാരിസ്, ഇടുക്കി സ്വദേശി തങ്കരാജ് എന്നിവരാണ് മരിച്ചത്.

45 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more