| Friday, 31st January 2025, 11:50 am

നിരന്തരമായി അശ്ലീല സന്ദേശം; എ.ഐ.എ.ഡി.എം.കെ നേതാവിനെ ചൂലുകൊണ്ടടിച്ച് യുവതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നിരന്തരമായി വാട്‌സ്ആപ്പില്‍ അശ്ലീയ സന്ദേശമയച്ച എ.ഐ.എ.ഡി.എം.കെ നേതാവിനെ ചൂല് കൊണ്ട് തല്ലി യുവതികള്‍. എം.പൊന്നമ്പലനാണ് യുവതികളെ ശല്യം ചെയ്ത എ.ഐ.എ.ഡി.എം.കെ നേതാവ്.

യുവതികള്‍ തന്നെ നേതാവിനെ മര്‍ദിച്ച വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പിന്നാലെ നേതാവിനെ തല്ലുന്ന വീഡിയോ പുറത്തുവരികയും ചെയ്തിരുന്നു.

സുങ്കുവര്‍ഛത്രത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സത്രീകളാണ് നേതാവിനെ മര്‍ദിച്ചത്. വാടകവീട്ടില്‍ വെച്ച് മറ്റൊരു യുവതിയോട് ഇയാള്‍ മോശമായി പെരുമാറിയതിന് പിന്നാലെയായിരുന്നു മര്‍ദനം.

കാഞ്ചീപുരം കുന്ത്രത്തൂരിലെ പാര്‍ട്ടി ജോയിന്റ് സെക്രട്ടറിയായ നേതാവ് വാടകയ്ക്ക് കൊടുത്ത് വീട്ടിലായിരുന്നു യുവതികള്‍ താമസിച്ചിരുന്നത്. ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതികള്‍ മൂന്നാഴ്ച മുമ്പ് വീടൊഴിയുകയും ചെയ്തിരുന്നു.

വീടൊഴിഞ്ഞിട്ടും യുവതിക്ക് നേതാവ് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശം അയക്കാന്‍ തുടങ്ങിയതോടെ നേതാവിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായിരുന്നു.

സംഭവത്തില്‍ സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കിയതായും അച്ചടക്ക നടപടികള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: persistent obscene messages; Young women hit AIADMK leader with a broom

We use cookies to give you the best possible experience. Learn more