കൊല്‍ക്കത്ത: സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്നും വോട്ടര്‍മാരെ നീക്കം ചെയ്യുന്നുണ്ടെന്നും തൃണമൂല്‍ വിജയിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ വോട്ടര്‍മാരെ നീക്കം ചെയ്തതായും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യ മമത ബാനര്‍ജി.
കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും നിയമപരമായ പരിരക്ഷ നല്‍കുന്ന വ്യവസ്ഥയെയും മമത ചോദ്യം ചെയ്തു.
ജനങ്ങളുടെ വോട്ടവകാശം എടുത്തുകളഞ്ഞതിന് ഉത്തരവാദികളായവരോട് ക്ഷമിക്കില്ലെന്നും മമത പറഞ്ഞു.
‘ഗ്യാനേഷ് കുമാര്‍ ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കി. എനിക്ക് അങ്ങനെ അയാളോട് ക്ഷമിക്കാനാവില്ല, ഇന്ത്യയിലെ ജനങ്ങള്‍ക്ക് അയാളോട് ക്ഷമിക്കാനാവില്ല’, ഗ്യാനേഷ് കുമാറിനെ ‘വാനിഷ്’ കുമാര്‍ എന്ന് പരാമര്‍ശിച്ചുകൊണ്ട് മമത പറഞ്ഞു.
എസ്.ഐ.ആറിനെ തുടക്കം മുതല്‍ തന്നെ തൃണമൂല്‍ എതിര്‍ത്തിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് ഈ പ്രക്രിയ കേന്ദ്രീകൃതമാക്കിയതെന്നും മമത പറഞ്ഞു.
‘കോടതിയില്‍ പോയെങ്കിലും ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. 100 ഇരകളുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാല്‍ ഞങ്ങളെ അവര്‍ അപമാനിച്ചു”, തൃണമൂല്‍ എം.പിമാരോട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞെന്ന് മമത ആരോപിച്ചു.
പശ്ചിമ ബംഗാളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടുതോറും കയറിയിറങ്ങി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ടി.എം.സിയ്ക്ക് വോട്ട് ചെയ്യുന്നതിനെതിരെ ജനങ്ങളെ ഭീഷണിപ്പെടുത്തിയതായും മമത ആരോപിച്ചു.
പശ്ചിമ ബംഗാളില്‍ ടി.എം.സിയും അതിന്റെ പ്രവര്‍ത്തകരും നിയന്ത്രണങ്ങളും പീഡനങ്ങളും നേരിടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
‘കോടതി ഉത്തരവില്ലാതെ എനിക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. ഞങ്ങളുടെ പാര്‍ട്ടി മീറ്റിങ്ങുകള്‍ നടത്താന്‍ അനുവാദമില്ല. ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എന്റെ വീട്ടില്‍ പോലും എനിക്ക് സുരക്ഷയില്ല’, മമത പറഞ്ഞു.
Content Highlight: People will not forgive ‘Vanish Kumar’: Mamata takes dig at CEC, questions immunity to poll panel.