| Tuesday, 12th November 2013, 1:39 pm

കെ.എസ്.ബി ജീവനക്കാര്‍ക്ക് പെന്‍ഷന് ഗ്യാരണ്ടി : മന്ത്രി ആര്യാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പെന്‍ഷന് ഗ്യാരണ്ടി നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും കമ്പനിയായിരിക്കും ഇനി കൈകാര്യം ചെയ്യുക. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ട്രസ്റ്റ് രൂപീകരിക്കും.

ഏഴായിരം കോടി രൂപയാണ് നിലവില്‍ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. 2008ലാണ് കെ.എസ്.ഇബി കമ്പനിയാക്കണമെന്ന ആവശ്യമുയരുന്നത്.

എന്നാല്‍ കെഎസ്ഇബിയെ മൂന്ന് കമ്പനിയായി വിഭജിക്കില്ലെന്നും ഒറ്റക്കമ്പനിയായി നിലനിര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ കെ.എസ്.ഇ.ബിയെ കമ്പനിയാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ യോഗം അനുമതി നല്‍കിയിരുന്നു. 2003ലെ കേന്ദ്ര വൈദ്യൂതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബിയെ കമ്പനിയാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്.

കമ്പനിയാക്കുന്നതോടെ കെഎസ്ഇബിയുടെ ആസ്തി ബാധ്യതകള്‍ കമ്പനിയില്‍ നിക്ഷിപ്തമാകും.

Latest Stories

We use cookies to give you the best possible experience. Learn more