| Tuesday, 5th January 2016, 12:31 pm

ലിംഗവലുപ്പവും ലൈംഗിക സംതൃപ്തിയും തമ്മില്‍ ബന്ധമുണ്ടോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്തനവലുപ്പം നോക്കി പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പുരുഷന്മാരോട് പറയുന്നത് പോലെയാവും ലിംഗവലുപ്പം നോക്കി തെരഞ്ഞെടുക്കാന്‍ സ്ത്രീകളോട് പറയുന്നത്.


ലിംഗവലുപ്പവുമായി ബന്ധപ്പെട്ട ആശങ്ക പല പുരുഷന്മാരുടെയും പ്രശ്‌നമാണ്. പലപ്പോഴും ഇത് ലൈംഗിക പങ്കാളിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നിലയിലേക്കു വരെ പോകാറുണ്ട്. പല പുരുഷന്മാരും ലിംഗവലുപ്പത്തിന് വലിയ പ്രാധാന്യം നല്‍കുന്നതാണ്. ലിംഗവലുപ്പത്തെക്കുറിച്ച് ഇത്രയേറെ ആശങ്കവെച്ചു പുലര്‍ത്തേണ്ടതുണ്ടോ?

എത്രയാണ് ശരാശരി വലുപ്പം?

അല്പം വളഞ്ഞ രീതിയിലാണ് പുരുഷലിംഗം. മിക്ക പുരുഷന്മാര്‍ക്കും സാധാരണയുള്ള വലുപ്പം ഉണ്ടാകും. എന്നാല്‍ വളരെക്കുറച്ചു പേരുടെ ലിംഗം വളരെ ചെറുതായോ അല്ലെങ്കില്‍ വലുതായോ കാണപ്പെടും.

ജന്മസിദ്ധമായ ചെറിയ ലിംഗമുള്ളവരുണ്ടാകും. പൂര്‍ണമായി ഉദ്ധരിക്കുന്ന വേളയില്‍ ഏതാണ്ട് 2.5 ഇഞ്ച് വലുപ്പമോ അതില്‍ കുറവോ ഉള്ളവയാണ് ചെറിയ ലിംഗം.

മറുവശത്ത് ഏറ്റവും വലിയ ലിംഗം എന്ന റെക്കോര്‍ഡുളള ജോനാ ഫാല്‍കണിന്റേതുപോലെ വലിയ ലിംഗമുള്ള പുരുഷന്മാരുമുണ്ടാവും. ഉദ്ധരിക്കുമ്പോള്‍ 13.5 ഇഞ്ച് വലുപ്പമാണ് ജൊനാ ഫാല്‍കണിന്റെ ലിംഗത്തിന്. ഇത് യോനിക്കുള്ളില്‍ ലിംഗം പ്രവേശിപ്പിച്ചുകൊണ്ടുള്ള ലൈംഗിക ബന്ധം സാധ്യമല്ലാതാക്കും.

അപ്പോള്‍ ഇവരണ്ടിനും ഇടയിലുള്ള ഒരു ശരാശരി വലുപ്പമാണ് വേണ്ടത്. ഉദ്ധരിക്കുന്ന വേളയില്‍ 5.2 ഇഞ്ച് വലുപ്പമുള്ള ലിംഗമാണ് ശരാശരി വലുപ്പമായി കണക്കാക്കപ്പെടുന്നത്. 15,000 പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. 2014ല്‍ അമേരിക്കന്‍ പുരുഷന്മാരില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയത് ലിംഗത്തിന്റെ ശരാശരി വലുപ്പം 5.6 ഇഞ്ചാണെന്നാണ്. മറ്റു പഠനങ്ങളിലെ കണ്ടെത്തലുകള്‍ക്കും ഇതുമായി വളരെ ചെറിയ വ്യത്യാസങ്ങളേയുള്ളൂ.


ലിംഗവലുപ്പവും ലൈംഗിക സംതൃപ്തിയും എന്ന വിഷയത്തില്‍ മാത്രം ഊന്നിയുള്ള പഠനങ്ങളില്‍ മാത്രമേ ലിംഗവലുപ്പത്തെക്കുറിച്ച് പരാമര്‍ശിക്കാറുള്ളൂ. അത്തരം പഠനങ്ങളില്‍ തന്നെ ലിംഗവലുപ്പം വലിയ പ്രാധാന്യമുള്ളതായി പറയാറില്ല.


എന്താണ് സ്ത്രീകള്‍ താല്‍പര്യപ്പെടുന്നത്?

അടുത്തിടെ യു.സി.എല്‍.എ നടത്തിയ ഗവേഷണത്തില്‍ നിന്നും എത്തിച്ചേര്‍ന്ന നിഗമനം സ്ത്രീകള്‍ താല്‍പര്യപ്പെടുന്ന ലിംഗവലുപ്പം 6 ഇഞ്ച് ആണെന്നാണ്. ലൈംഗികശേഷി, ആകര്‍ഷണീയത, വ്യക്തിത്വം, കെമിസ്ട്രി, ഇടപെടല്‍, ബുദ്ധി തുടങ്ങി മറ്റു പ്രധാന ഘടകങ്ങളുടെ അഭാവത്തില്‍ മാത്രമാണിത്.

സ്തനവലുപ്പം നോക്കി പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പുരുഷന്മാരോട് പറയുന്നത് പോലെയാവും ലിംഗവലുപ്പം നോക്കി തെരഞ്ഞെടുക്കാന്‍ സ്ത്രീകളോട് പറയുന്നത്. ലൈംഗികബന്ധത്തെ സ്വാധീനിക്കുന്ന മറ്റു പലഘടകങ്ങളുമുണ്ടെന്നിരിക്കെ ഏതെങ്കിലും ഒരു ഘടകത്തില്‍ മാത്രമുള്ള താല്‍പര്യം അറിയുക പ്രയാസമായിരിക്കും.

യഥാര്‍ത്ഥത്തില്‍ ലിംഗവലുപ്പത്തിന് പ്രാധാന്യമുണ്ടോ?

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സെക്‌സിലേര്‍പ്പെടാനുള്ള കാരമം എന്നതുസംബന്ധിച്ച് നടന്ന ഏറ്റവും വലിയതും സമ്പൂര്‍ണവുമായ പഠനത്തില്‍ ടെക്‌സസില്‍ നിന്നുളള ഗവേഷകര്‍ ആകര്‍ഷണമുണ്ടാക്കുന്ന 237 ഘടകങ്ങള്‍ തിരിച്ചറിഞ്ഞു. മുഖസൗന്ദര്യം, കണ്ണുകള്‍, പൊതുവെയുള്ള ആകര്‍ഷണീയത തുടങ്ങിയ ഭൗതിക ഘടകങ്ങള്‍ ഈ ലിസ്റ്റിലുള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ലിംഗത്തിന്റെ വലുപ്പം അതിലുണ്ടായിരുന്നില്ല.

ലിംഗവലുപ്പവും ലൈംഗിക സംതൃപ്തിയും തമ്മില്‍ ബന്ധമുണ്ടോ?

ലൈംഗിക സംതൃപ്തിയുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം പഠനങ്ങളിലെ കണ്ടെത്തലുകള്‍ ഉള്‍പ്പെടെ നല്ല സെക്‌സിനുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ലിസ്റ്റു ചെയ്യാം. ബന്ധപ്പെടുന്ന രീതി, ലൈംഗികശേഷി, ആത്മവിശ്വാസം, സൗകര്യം, പരസ്പര ബന്ധം, സെക്‌സിനോടുള്ള മനോഭാവം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

ലിംഗവലുപ്പവും ലൈംഗിക സംതൃപ്തിയും എന്ന വിഷയത്തില്‍ മാത്രം ഊന്നിയുള്ള പഠനങ്ങളില്‍ മാത്രമേ ലിംഗവലുപ്പത്തെക്കുറിച്ച് പരാമര്‍ശിക്കാറുള്ളൂ. അത്തരം പഠനങ്ങളില്‍ തന്നെ ലിംഗവലുപ്പം വലിയ പ്രാധാന്യമുള്ളതായി പറയാറില്ല.

മിക്ക സ്ത്രീകളും യോനിയില്‍ ലിംഗപ്രവേശിപ്പിച്ചുള്ള വേഴ്ചകളില്‍ രതിമൂര്‍ച്ഛ അനുഭവിക്കാറില്ല. അവര്‍ക്ക് ക്ലിറ്റോറിസില്‍ ഉത്തേജനം ലഭിച്ചാലേ രതിമൂര്‍ച്ഛ അനുഭവിക്കാനാവൂ. അങ്ങനെ നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ ലിംഗവലുപ്പത്തിന് ഒരു റോളുമില്ല.

We use cookies to give you the best possible experience. Learn more