| Wednesday, 1st April 2026, 10:58 pm

എഡിറ്റിങ്ങാണെന്ന് പറയത്തേ ഇല്ല, അത്രക്ക് ആര്‍ട്ടിഫിഷ്യലായിട്ടുണ്ട്, മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള പേര്‍ളിയുടെ ഫോട്ടോക്ക് പിന്നാലെ സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

നടി, അവതാരക, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലയില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് പേര്‍ളി മാണി. റിയാലിറ്റി ഷോയുടെ അവതാരകയായി കരിയര്‍ ആരംഭിച്ച പേര്‍ളി ഇന്ന് യൂട്യൂബ് ചാനലിലൂടെയാണ് ശ്രദ്ധ നേടുന്നത്. പേര്‍ളി മാണി ഷോയില്‍ വരുന്ന താരങ്ങളുമായുള്ള അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

എന്നാല്‍ പേര്‍ളി ഇന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. മമ്മൂട്ടി- മോഹന്‍ലാല്‍ എന്നിവരെ ഇന്റര്‍വ്യൂ ചെയ്‌തെന്ന് പറയുന്ന പോസ്റ്റില്‍ പേര്‍ളി പങ്കുവെച്ച ഫോട്ടോ വളരെവേഗത്തില്‍ ശ്രദ്ധ നേടി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊപ്പം പേര്‍ളി നില്‍ക്കുന്ന ഫോട്ടോയാണ് വൈറലായത്.

ഒറ്റനോട്ടത്തില്‍ തന്നെ എഡിറ്റഡെന്ന് മനസിലാകുന്ന തരത്തിലാണ് ഫോട്ടോ. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ തന്നെ ഇത്തരമൊരു ഫോട്ടോ പങ്കുവെച്ചതോടെ ഇത് തങ്ങള്‍ വിശ്വസിക്കണോ എന്നാണ് കമന്റ് ബോക്‌സില്‍ പലരും ചോദിക്കുന്നത്. എഡിറ്റ് ചെയ്തത് ആരായാലും അയാള്‍ക്ക് ഒരു കുതിരപ്പവന്‍ നല്‍കണമെന്നും ചിലര്‍ സര്‍ക്കാസം രൂപത്തില്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.

‘ലെ വിനയന്‍: ഇതിനെക്കാള്‍ ക്വാളിറ്റി ഞാന്‍ പണ്ട് ബോയ്ഫ്രണ്ടില്‍ ചെയ്ത ഐറ്റത്തിനുണ്ട്’, ‘എ.ഐ ചതിച്ചാശാനേ, അടുത്തതവണ കുറച്ചുകൂടി നന്നായി പ്രോംപ്റ്റ് കൊടുത്തുനോക്ക്’, ‘ഏപ്രില്‍ ഫൂളിന് പറ്റിച്ചതല്ലെങ്കില്‍ യൂട്യൂബ് നിര്‍ത്തി കത്തിക്കാനുള്ള ഐറ്റം ലോഡിങ്ങാണ്’, ‘ഏപ്രില്‍ ഫൂളാക്കാന്‍ നോക്കി പാളിപ്പോയി’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

പേര്‍ളി മാണി Photo: Screen grab/ Pearley Maaney

മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന പേട്രിയറ്റ് റിലീസിന് തയാറെടുക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അധികം ചലനമൊന്നുമില്ലാതെ കിടക്കുന്ന ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്താന്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഒരു ഇന്റര്‍വ്യൂ നല്‍കിയാല്‍ മതിയെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഓഫ് സ്‌ക്രീനില്‍ ഇരുവരും ഒന്നിച്ചുള്ള കെമിസ്ട്രി കൃത്യമായി വര്‍ക്ക് ചെയ്യിക്കുന്ന അഭിമുഖമാകും ഇതെന്നും പലരും അഭിപ്രായം പങ്കുവെച്ചു.

എല്ലാ ചോദ്യങ്ങളെയും വളരെ സീരിയസായി സമീപിക്കുന്ന മമ്മൂട്ടിയും ചോദ്യം ചോദിക്കുന്ന ആള്‍ക്കാര്‍ക്ക് അനുസരിച്ച് സരസമായ ശൈലി കൊണ്ടുവരുന്ന മമ്മൂട്ടിയും ഒന്നിച്ചെത്തുമ്പോള്‍ ആരാധകരും സന്തോഷത്തിലാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

പേട്രിയറ്റ് Photo: Screen grab/ Anto Joseph Film Company

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ വന്‍ താരനിര അണിനിരക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഏപ്രില്‍ 23ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം പിന്നീട് മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു.

Content Highlight: Pearley Manney’s new photo with Mammootty and Mohanlal viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more