| Saturday, 6th December 2025, 10:56 pm

ചെവിക്കുറ്റിക്ക് രണ്ട് പൊട്ടിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടിടണം; സെക്ഷ്വല്‍ പെര്‍വേര്‍ട്ട് ആണവന്‍ : പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂഞ്ഞാര്‍: രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ എം.എല്‍.എയും എന്‍.ഡി.എ നേതാവുമായ പി.സി. ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സെക്ഷ്വല്‍ പെര്‍വേട്ടാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെവികുറ്റിക്ക് രണ്ട് കൊടുത്ത് രാഹുലിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടിടണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഒരു പൊതുപ്രവര്‍ത്തകനാണ്. ഒരു ദിവസം എത്രയോ കേസ് തീര്‍പ്പാക്കുന്നു. മധ്യസ്ഥത വഹിക്കുന്നു. ഇപ്പോള്‍ നൂറ് ശതമാനം ബോധ്യത്തോട് കൂടിയാണ് പറയുന്നത്, രാഹുലിന്റെ ചെവികുറ്റിക്ക് രണ്ട് കൊടുക്കണം. ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടിട്ട് ഒരാഴ്ച ചികിത്സിക്കണം,’ പി.സി. ജോര്‍ജ് പറഞ്ഞു.

രാഹുല്‍ നല്ലൊരു ചെറുക്കാനായിരുന്നുവെന്നും നശിച്ച് പോയെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുലിന്റെ കാര്യം സങ്കടകരമാണെന്നും മാങ്കൂട്ടത്തിലിനെ കയറൂരി വിടാന്‍ പാടില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസ് പുറത്താക്കിയതുകൊണ്ട് രാഹുല്‍ നന്നാവുന്നില്ല. എം.എല്‍.എ സ്ഥാനം ഇപ്പോള്‍ പോകും. എന്നാലും രാഹുല്‍ നന്നാകില്ലെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

‘വൃത്തിക്കേട് കാണിച്ച മാങ്കൂട്ടത്തിലിനെ പിന്തുണച്ച രാഹുല്‍ ഈശ്വര്‍ ജയിലില്‍ കിടക്കുകയാണ്. പോക്കിരിത്തരം കാണിച്ചവന്‍ റോഡിലൂടെ നടക്കുന്നു. എന്തൊരു വിധിയാണിത്. രാഹുല്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ രാഹുല്‍ ഈശ്വര്‍ക്ക് ജാമ്യമില്ല. എന്നാല്‍ രാഹുലിനെ തൊടരുതെന്നാണ് പറഞ്ഞിരിക്കുന്നത്,’ എന്നും പി.സി. ജോര്‍ജ് പറഞ്ഞു.

അതേസമയം ആദ്യത്തെ ലൈംഗിക പീഡന കേസിലാണ് ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞത്. എന്നാല്‍ രണ്ടാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിന് വിലക്കില്ലെന്നാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ വിധി.

പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷം മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ബെംഗളൂരുവില്‍ താമസിക്കുന്ന 23കാരി നല്‍കിയ പരാതിയിലെടുത്ത കേസിലാണ് കോടതിയുടെ നടപടി.

Content Highlight: PC George responds to Rahul Mamkootathil issue

We use cookies to give you the best possible experience. Learn more