| Thursday, 20th May 2010, 9:16 pm

ഇനിയൊരു പാപം ചെയ്യാന്‍ ജോസഫ് അശക്തന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളാ കോണ്‍ഗ്രസ്സ് രാഷ്ടീയം ലയനത്തിന്റെയും പിളര്‍പ്പിന്റെയും പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ്. പിളര്‍ന്ന് പിളര്‍ന്നാണ് പാര്‍ട്ടി വളര്‍ന്നത്. കേരളാ കോണ്‍ഗ്രസ്സിന്റെ ഓരോ പിളര്‍പ്പും മനസ്സുകൊണ്ട് ആസ്വദിച്ച കോണ്‍ഗ്രസ്സ് നേതാക്കളിപ്പോള്‍ ലയനത്തിനെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുകയാണ്. ശക്തമായ എതിര്‍പ്പിനിടയിലും ലയനമെന്ന അജണ്ട പൂര്‍ത്തീകരിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് മാണി ഗ്രൂപ്പ്. പാര്‍ട്ടിയിലെ ഏക വൈസ് ചെയര്‍മാന്‍ പിസി ജോര്‍ജ്ജ് എം എല്‍ എ യുമായി കേരളാ ഫ്‌ളാഷ്‌ന്യൂസ് പ്രതിനിധി വരുണ്‍ രമേഷുമായി സംസാരിക്കുന്നു.

ശക്തമായ എതിര്‍പ്പിനിടയിലും ജോസഫ്-മാണി ഗ്രൂപ്പുകളുടെ ലയനവുമായി മുന്നോട്ട് പോവുന്നത്കൊണ്ട് കേരള കോണ്‍ഗ്രസിനുണ്ടാവുന്ന രാഷ്ട്രീയ നേട്ടം

കേരളത്തില്‍ എഴുന്നുറോളം പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരണത്തിന് കീഴിലാണ്. അടിത്തട്ടില്‍ സ്വാധീനമില്ലാതെ സംസ്ഥാന ഭരണം യുഡിഎഫിന് ലഭിച്ചിട്ട് കാര്യമില്ല. ഇടതുമുന്നണിയുടെ (തിരുത്തുന്നു) ഫാസിസ്റ്റ് മുന്നണിയുടെ നാശമുണ്ടാകണം. അതിന് താഴേതട്ട് പിടിക്കണം. ത്രിതല പഞ്ചായത്തില്‍ ഇരുന്നുറിലധികം സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടാന്‍ പാടില്ല. യോജിക്കാന്‍ പറ്റുന്ന എല്ലാവരുമായി യോജിക്കണം. അതിന്‍റെ ഭാഗമായാണ് ജോസഫ് വരുന്നത്. മുന്നൂറോളം പഞ്ചായത്തില്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ജോസഫിന്‍റെ വരവ് സഹായിക്കും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജോസഫിന്‍റെ ആവശ്യമില്ല.

‌കേരളത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രസക്തിയുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇത്രയും കാലം തമിഴ്നാട് നേട്ടമുണ്ടാക്കിയത് തമിഴ്നാട്ടിലെ ഇരുമുന്നണികളിലും പെട്ട‌ പ്രാദേശിക പാര്‍ട്ടികളിലെ സമ്മര്‍ദ്ദം മൂലമാണ്. കേരളത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായിരുന്നെങ്കില്‍ നമുക്ക് നേട്ടമുണ്ടാക്കാന്‍ കഴി‍ഞ്ഞേനേ. ആസിയാന്‍ കരാറില്‍ ദുരൂഹതയുണ്ടെന്ന് കെഎം മാണിയാണ് ആദ്യം പറഞ്ഞത്. ഇതേ തുടര്‍ന്ന് പ്രണബ് മുഖര്‍ജി കോട്ടയത്തുവന്ന് കേരളാ കോണ്‍ഗ്രസ്സിന്‍റെ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി. കേരളത്തിന്‍റെ പ്രശ്ന്നങ്ങല്‍ പരിഹരിക്കാന്‍ ക്യാബിനറ്റ് സബ്കമ്മറ്റി വെയ്ക്കുകയും ചെയ്തു. ഇതെല്ലാം പ്രാദേശിക പാര്‍ട്ടികളുടെ വിജയത്തെയാണ് കാണിക്കുന്നത്.

ലയനത്തോട് കോണ്‍ഗ്രസ്സിന് ഇപ്പോഴും ശക്തമായ എതിര്‍പ്പ് തുടരുകയാണ്. ലയനം കോണ്‍ഗ്രസ്സിനെ ഇത്രയേറെ ഭയപ്പെടുത്തുന്നതിന്‍റെ കാര്യം

1964 ല്‍ കേരളാ കോണ്‍ഗ്രസ്സ് രൂപീകരിച്ചതിനുശേഷം അറുപത്തഞ്ചില്‍ നടന്ന  നിയമസഭാ  തിരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ്സാണ് വിജയിച്ചത്. 33 സീറ്റുകളില്‍ കോണ്‍ഗ്രസ്സ് വിജയിച്ചു. സിപിഎമ്മിനും നിര്‍ണ്ണായകമായ സീറ്റുകള്‍ ലഭിച്ചു. എന്നാല്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചില്ല. കെഎം ജോര്‍ജ്ജിനെ പിന്തുണയ്ക്കാമെന്ന് ഇഎംഎസ് പറഞ്ഞെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാമെന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും കേരളാ കോണ്‍ഗ്രസ്സിനെ തൊട്ട് തീണ്ടില്ലെന്ന നിലപാടിലായിരുന്നു അക്കാലത്തെ കോണ്‍ഗ്രസ്സ് നേതൃത്വം. രണ്ട് വര്‍ഷം രാഷ്ട്രപതി ഭരണം വരികയും അതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് മുന്നണി അധികാരത്തില്‍ വരികയുമാണ് ചെയ്തത്. അന്ന് കോണ്‍ഗ്രസ്സിന് 9 ഉം കേരളാ കോണ്‍ഗ്രസ്സിന് 5 ഉം സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.  ഇതിനെല്ലാം കാരണം ജനാധിപത്യപാര്‍ട്ടികള്‍ വിഘടിച്ച് നിന്നതാണ്.

ജോസഫിന്‍റെ പാപങ്ങള്‍ ഏറ്റെടുത്ത് ക്രൂശിതനാകാന്‍ തെയ്യാറാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണ്

പ്ലസ്ടു അഴിമതി സംബന്ധിച്ച് വിവാദം നടക്കുന്ന കാലം. പി ജെ ജോസഫിനെതിരെ അന്നത്തെ പ്രതിപക്ഷം മുഖ്യമന്ത്രിക്ക് നിവേദനം നല്ഡകാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് എം എല്‍ എമാര്‍ ഒപ്പിട്ട നിവേദനം തയ്യാറാക്കുകയും ചെയ്തു. പ്രതിപക്ഷം നിയമസഭയില്‍ അത് ഉന്നയിക്കുന്ന തലേ ദിവസം തന്നെ നിവേദനം തനിക്ക് ലഭിച്ചു. പിറ്റേന്ന് സഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുന്നതിന് മുന്പ് തന്നെ ഞാന്‍ നിവേദനം ഉയര്‍ത്തിക്കാട്ടി വിജിലന്‍സ് അന്വേഷണത്തിന് ആവശ്യപ്പെട്ടു. പ്രതിപക്ഷം സ്തബ്ധരായി നിന്നു പോയി.

സഭ കഴി‍ഞ്ഞ് നാട്ടിലേക്ക് വന്നപ്പോള്‍ ജോസഫ് തന്നെ കാണാനായി വന്നു. പ്ലസ്ടു അഴിമതി വിഷയത്തില്‍ ഞാന്‍ സഭയില്‍ വിജിലന്‍സ് അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നോയെന്ന് ജോസഫ് എന്നോട് ചോദിച്ചു. ഞാന്‍‌ അതെയെന്ന് പറഞ്ഞു. അതോടെ ജോസഫിന്‍റെ മുഖം കനത്തു. പിന്നെ എന്നോട് ഒരക്ഷരം പറയാതെ തിരിച്ച് പോയി.

ഇപ്പോഴത്തെ ജോസഫിന്റെ മാനസിക നില ആകെ തകര്‍ന്ന നിലയിലാണ്. മൂകനും പ്രതിരോധ ശേഷി നഷ്ടപെട്ടവനുമാണ് ജോസഫ്. അങ്ങനെയുളള ആളില്‍ നിന്ന് എനിയൊരു പാപം പ്രതീക്ഷിക്കുന്നില്ല. പാപം ചെയ്യാന്‍ ജോസഫ് അശക്തനാണ്. ജോസഫിന്റെ പാര്‍ട്ടിയിലെ രണ്ടം നിര നേതാക്കളെല്ലാം തന്നെ അതൃപ്തിയിലാണ്. കേരളാ കോണ്‍ഗ്രസ്സ് ലയനം അവരെല്ലാം ആഗ്രഹിച്ചിരുന്നു.എല്‍ഡിഎഫില്‍ ആയിരുന്നെങ്കില്‍ ജോസഫിന്‍റെ പാര്‍ട്ടി ഒരു സീറ്റില്‍ പോലും ജയിക്കില്ലായിരുന്നു. ആക്രൂരത ചെയ്യാതെ കേരളാ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത് ദൈവവിളികൊണ്ടാണ്.

മുന്‍കാലത്ത് എല്‍ ഡി എഫിന്‍റെ ഭാഗമായിരുന്നപ്പോഴും അല്ലാത്തപ്പോഴും കെ എം മാണിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നല്ലോ?. ഇപ്പോള്‍ അതൊന്നും കേള്‍ക്കാനില്ല, പി ജെ ജോസഫിനെതിരെയും ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ ഭാവിയിലെ സ്ഥിതി ഇതായിരിക്കുമോ?.

മാണിക്കെതിരെയുളള ആരോപണങ്ങള്‍ ഒരിക്കലും വ്യക്തിപരമായിരുന്നില്ല. മതികെട്ടാന്‍ കൈയ്യേറ്റ വിഷയവുമായി മാണിക്ക് ബന്ധമില്ല. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലെ ഒരു  നേതാവിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. മാണിക്കെതിരെ ഉയര്‍ന്ന പാലാഴി ടയേഴ് ആരോപണം പിന്നീട് തെളിവില്ലെന്ന് കണ്ടെത്തി. രാഷ്ട്രീയ നേതാക്കളെ പരിഗണിക്കുമ്പോള്‍ ഭേദപ്പെട്ട ആളാണ് കെഎം മാണി. കൃസ്തീയ മതവിശ്വാസമനുസരിച്ച് യേശുജനിച്ചത് പാപികളെ രക്ഷിക്കാനാണ്. ജന്‍മ പാപത്തില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ സ്വയം ക്രൂശിതനാകുകയാണ് യേശു ചെയ്തത്. ജോസഫ് ചെയ്ത പാപത്തിന്‍റെ കുരിശ് ചുമക്കാന്‍ ഞാന്‍ തെയ്യാറാണ്. കെഎം മാണി ചെയര്‍മാന്‍ ആയുളള കേരളാ കോണ്‍ഗ്രസ്സിന് അഴിമതിക്കാരെ വച്ചുപൊറുപ്പിക്കാനാവില്ല.

കേരള കോണ്‍ഗ്രസ് ലയനം എന്ന ആശയത്തിന് പിന്നില്‍ കത്തോലിക്ക സഭയാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ ജോസഫ് മാണി ലയനത്തിന് പിന്നിലും സഭയുടെ തല്‍ര്യമുണ്ടെന്ന് ആരോപണമുയരുന്നു. വിഷയത്തില്‍ സഭയുടെ താല്‍പര്യം?.

ദൈവം സാക്ഷി, ലയനത്തിന് ഒരു പളളിയുടെയോ ഒരു വൈദികന്‍റെയോ സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ല. അതേ സമയം പളളികളിലും അരമനകളിലും പോകുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നിച്ചു കൂടേ എന്ന് ബി‌ഷപ്പുമാര്‍ ചോദിക്കാറുണ്ടായിരുന്നു. അത്രമാത്രം. ഇത് എല്ലാവരും ചോദിക്കാറുണ്ടായിരുന്നു.

ലയനത്തിനെ പിസി തോമസും എതിര്‍ക്കുന്നുണ്ട്.

പി സി തോമസ് ഒരിക്കലും കേരളാ കോണ്‍ഗ്രസ്സുകാരനായിരുന്നില്ല. ക്രിമിനല്‍ പശ്ചാത്തലമുളള പപ്പൂയാദവിന് ഒപ്പം ചേര്‍ന്ന് IFDP രൂപീകരിച്ച ആളാണ് പി സി തോമസ്. എന്‍ഡിഎയ്ക്ക് ഒപ്പം നിന്ന് സഹമന്ത്രിയുമായി. ഇയാളെ എങ്ങനെ എല്‍ഡിഎഫിന് ഉള്‍‍‍‍ക്കൊളാനാകും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന് എല്‍ഡിഎഫ് തന്നെ കേസ് കൊടുത്ത ഒരാളാണ് പിസി തോമസ്. ആര്‍എസ്പിയും സിപിഐയും ശക്തമായ എതിര്‍ത്തിട്ടും പിണറായിയുടെ നിര്‍ബന്ധപ്രകാരമാണ് പിസി തോമസിനെ എല്‍ഡിഎഫില്‍ ചേര്‍ത്തത്.  വര്‍ഗ്ഗീയ ഫാസ്റ്റായ മദനിയെ പി​ണറായി തോളിലേറ്റി. പിന്നീട് തോമസ്സിനേയും എടുത്തു. ഇതോടെ എല്‍ഡിഎഫിന്റെ മതേതര മുഖം നഷ്ടപ്പെട്ടു.

പിണറായി എന്തിന് പിസി തോമസ്സിനെ തോളിലേറ്റണം

പിസി തോമസ്സും മുന്‍എം പി സ്കറിയാ തോമസ്സും ഡെല്‍ഹിയിലെ ഒരു ഉന്നതവ്യക്തിയും അഭേദ്യമായ ബന്ധങ്ങളുണ്ട്. ഈ നിഗൂഡ ബന്ധം മുതലെടുത്ത് എസ് എന്‍സി ലാവലിന്‍ കേസില്‍ സിബിഐ എ സ്വാധീനിക്കാന്‍ പിണറായിക്ക് കഴിഞ്ഞിട്ടുണ്ട്. പിസി തോമസ്സിനെ ഇടനിലക്കാരനാക്കി ആറുമാസമായി ഈ ബന്ധം തുടരുകയാണ്. ഈ കാലയളവില്‍ സിബിഐ അന്വേഷണം മരവിപ്പിക്കാന്‍ പിണറായിക്കു കഴിഞ്ഞു. പിണറായുടെ നിര്‍ബന്ധപ്രകാരമാണ് പിസി തോമസ്സിനെ മുന്നണിയില്‍ എടുത്തത്. പിസി തോമസ്സുമായി യോതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മുന്നണിയോഗത്തില്‍ പിജെ ജോസഫും ടിയു കുരുവിളയും ഫ്രാന്‍സിസ് ജോര്‍ജ്ജുമാണ് പങ്കെടുക്കുകയെന്ന് എല്‍ഡിഎഫിന് എഴുതി നല്‍കിയിരുന്നു. എന്നാല്‍ യോഗത്തില്‍ പിണറായിക്കൊപ്പമിരിക്കുന്ന പിസി തോമസിനെയാണ് ജോസഫ് കണ്ടത്. അന്ന് അഭിമാനമുണ്ടെങ്കില്‍ ജോസഫ് ഇറങ്ങിപോരേണ്ടതായിരുന്നു.

അടുത്ത തിരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകള്‍ കീറാമുട്ടിയാകുമോ

അര്‍ഹതപ്പെട്ട സീറ്റ് ലഭിക്കാന്‍ എല്ലാരാഷ്ടീയ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. സീറ്റിന്‍റെ പേരില്‍ തീരാത്ത തര്‍ക്കം മുന്നണിയില്‍ ഉണ്ടാവില്ല. മെറിറ്റിന്‍റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ ചോദിക്കാം. ജോസഫ് കൂടെ വന്ന സാഹചര്യത്തില്‍ സീറ്റ് കൂടുതല്‍ ചോദിക്കാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ ആവില്ല. ആ വാദത്തെ കുറ്റപ്പെടുത്താനുമാവില്ല. എന്നാല്‍ സീറ്റിന്‍റെ പേരില്‍ വഴക്കുണ്ടാവില്ല.

ലയന ശേഷം കേരള കോണ്‍ഗ്രസ് മാണി രണ്ടാം കക്ഷി

കോണ്‍ഗ്രസ്സിനുശേഷം എട്ട് എംഎല്‍ എ മാരുളള ലീഗിനാണ്. മാണിക്ക് ഏഴ് ആംഗങ്ങളാണുളളത്. പ്രതിപക്ഷനേതാവും ഉപനേതാവും കഴിഞ്ഞ് മൂന്നാമത്തെ കസേര ലീഗ് നിയമസഭാനേതാവ് സിടി അഹമ്മദലിക്കായിരുന്നു. എന്നാല്‍ രാഷ്ടീയ മാന്യതയും സീനിയോറിറ്റിയും പരിഗണിച്ച് മൂന്നാമത്തെ സീറ്റ് ലീഗ് മാണിക്കുന്ല‍കുകയാണ് ചെയ്തത്. കക്ഷിവലിപ്പത്തിന്‍റെ പേരില്‍ ലീഗും കേരളാകോണ്‍ഗ്രസ്സും തമ്മില്‍ അത്തരം ഒരു തര്‍ക്കത്തിന് സാധ്യതയില്ല.

എംഎല്‍എമാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ യാതൊരു സംശയവും വേണ്ട ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് എം തന്നെയാണ് രണ്ടാംസ്ഥാനത്ത്. കാരണം ഞങ്ങള്‍ക്കിപ്പോള്‍ പതിനൊന്ന് എംഎല്‍എ മാരാണുളളത്. മുസ്ലിം ലീഗിന് എട്ട് എംഎല്‍എ മാരാണ് നിലവില്‍ ഉളളത്.

മാണിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കേള്‍ക്കുന്നു

അദ്ദേഹത്തിന് ആ പദവി നല്‍കിയാല്‍ അത് കോണ്‍ഗ്രസ്സ് അദ്ദേഹത്തോട് കാട്ടുന്ന മാന്യതയായിരിക്കും. എന്നാല്‍ ഇക്കാര്യം ഇതുവരെ പാര്‍ട്ടി ചര്‍ച്ചചെയ്തിട്ടില്ല. ഇത് പിസി ജോര്‍ജ്ജിന്‍റെ മാത്രം അഭിപ്രായമാണ്. മാണിയുടെ പ്രസംഗം കേള്‍ക്കാന്‍ ഏകെ ആന്‍റെണി കോട്ടയത്ത് തിരുന്നക്കര മൈതാനത്ത് ഇരുന്നിട്ടുണ്ട്. മാണിയുടെ കീഴില്‍ കെഎസ് യു നേതാവായി പ്രവര്‍ത്തിച്ച ആ

We use cookies to give you the best possible experience. Learn more