തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും അത് പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചു. “കാര്യങ്ങള്‍ ആഭ്യന്തര മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആറാം തീയ്യതി തെളിവുകള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറും.” അദ്ദേഹം പറഞ്ഞു.
നിസാമിന്റെ ഭാര്യയെ ചോദ്യം ചെയ്യാതിരിക്കാനുള്ള ശ്രമങ്ങളും ഡി.ജി.പി നടത്തിയെന്നും പോലീസുകാരും രാഷ്ട്രീയക്കാരും നിസാമിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊള്ളക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഡി.ജി.പിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിസാം മര്‍ദ്ദിക്കുന്ന സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസിന്റെ കൈയിലില്ലെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ആശുപത്രിയില്‍ നിന്ന് വസ്ത്രങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു പോലീസ് ചന്ദ്രബോസിന്റെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിക്കാനായില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
ചന്ദ്രബോസിന്റെ മരണമൊഴി പോലീസ് രേഖപ്പെടുത്താത്തതും വലിയ വിവാദമായിരുന്നു. പോലീസ് നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇതിനെ ശക്തിപ്പെടുത്തുന്ന വിവരങ്ങളാണ് പി.സി ജോര്‍ജ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.