| Wednesday, 28th August 2019, 11:01 pm

യുവതിയെ ലൈംഗികമായി ആക്രമിച്ച എസ്.ഐ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യുവതിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി എ.ആര്‍ ക്യാമ്പിലെ എസ്.ഐ ജി.എസ് അനിലാണ് അറസ്റ്റിലായത്.

അനിലിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതായി റൂറല്‍ എസ്.പി അറിയിച്ചു. പയ്യോളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അനില്‍ അറസ്റ്റിലായത്.

കൊയിലാണ്ടിക്കടുത്ത് ചിങ്ങപുരത്ത് വച്ച് പയ്യോളി സി.ഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണില്‍ വച്ച് ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

2017ല്‍ പയ്യോളി സ്റ്റേഷനില്‍ എസ്.ഐ ആയിരിക്കെ പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി ലൈംഗികമായി ആക്രമിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു.

യുവതിയുടെ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയിലുണ്ട്. അനിലിനെതിരെ ബലാത്സംഗം, മര്‍ദ്ദനം, തട്ടിക്കൊണ്ട് പോകല്‍, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more