ഇന്ത്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന ആരും തന്നെ സ്പ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു ഇക്കഴിഞ്ഞ തമിഴ്‌നാട് നിയമാസഭാ തെരഞ്ഞെടുപ്പില്‍ നടന്നത്. തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കന്നിയങ്കത്തിനിറങ്ങിയ തമിഴ് സിനിമാ താരം വിജയ് ഭരത്തിലുണ്ടായിരുന്ന ഡി.എം.കെയെ അട്ടിമറിച്ചുകൊണ്ട് 107 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുന്ന കാഴ്ച്ചയ്ക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്.
Photo: X.com
പിന്നീട് മറ്റ് പാര്‍ട്ടികളെ കൂട്ടുപിടിച്ചു കൊണ്ട് താരം മന്ത്രിസഭ രൂപീകരിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തിരുന്നു. സിനിമാക്കഥയെ വെല്ലുംവിധമുള്ള സംഭവങ്ങള്‍ക്ക് ഞെട്ടലോടെയാണ് ലോകം സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ആദ്യ അങ്കത്തില്‍ തന്നെ താരം മുഖ്യമന്ത്രിയായതിനെ കുറിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍താരവുമായ പവന്‍ കല്ല്യാണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
തമിഴ് രാഷ്ട്രീയത്തില്‍ വിജയ്‌യുടെ പാര്‍ട്ടിയ്ക്ക് ലഭിച്ചിരിക്കുന്ന വിജയം വളരെയധികം എളുപ്പമുള്ളതായിരുന്നുവെന്നും പലപ്പോഴും തനിക്ക് അസൂയ തോന്നാറുണ്ടെന്നും പവന്‍ കല്ല്യാണ്‍ പറയുന്നു. എല്ലായിടത്തും കട്ടൗട്ടുകളും ഹോളോഗ്രാമുകളും വെച്ചാണ് അദ്ദേഹം മുഖ്യമന്തിയായിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി താന്‍ ഈ ഫീല്‍ഡില്‍ നിന്നിട്ടും ഇതുപോലെ ഒരു വിജയം തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പവന്‍ കല്ല്യാണ്‍. Photo: Gulte
സിനിമയില്‍ നിന്നും വിജയ് അരങ്ങൊഴിഞ്ഞതോടെ വലിയ മാറ്റങ്ങളാണ് കോളിവുഡില്‍ സംഭവിച്ചിരിക്കുന്നത്. കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കുമ്പോള്‍ അഭിനയ ജീവിതം അവസാനിപ്പിച്ചതോടെ തമിഴ് സിനിമയില്‍ വലിയ വിടവാണ് താരം സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ തമിഴില്‍ ഈ സ്ഥാനം ഇനി ആര് സ്വന്തമാക്കും എന്ന ചര്‍ച്ചകള്‍ക്കും പ്രേക്ഷകര്‍ തുടക്കമിട്ടിരുന്നു. മെയ് 15ന് തിയേറ്ററുകളിലെത്തിയ കറുപ്പ് വലിയ വിജയമായി മാറിയതോടെ സൂര്യയുടെ കൈയില്‍ ഈ സ്ഥാനം ഭദ്രമാണെന്ന് പലരും അഭിപ്രായമറിയിക്കുന്നു.
Content Highlight: Pawan Kalyan talks about Vijay’s victory