| Friday, 27th December 2013, 2:48 pm

ഫെയ്‌സ് ബുക്കില്‍ ലൈക്ക് കൂടിയതായി ബന്‍സലിന്റെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചണ്ഡിഗഡ്: തന്റെ ഫെയ്‌സ്ബുക് പേജില്‍ പെട്ടെന്ന് ലൈക്കുകള്‍ കൂടാനിടയായ സാഹചര്യം അന്വേഷിക്കണമെന്നാവശ്യവുമായി മുന്‍ റയില്‍വെ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍.

ഒരു ദിവസം കൊണ്ട് പതിനായിരത്തിലേറെ ലൈക്കുകള്‍ കിട്ടാനിടയായതില്‍ ദുരൂഹതയുള്ളതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ചണ്ഡിഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ ബന്‍സലിന്റെ ഫെയ്‌സ് ബുക്ക് പേജിന് ചൊവ്വാഴ്ച 51600 ലൈക്കുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ബുധനാഴ്ചയായപ്പോഴേക്കും 62500 ലൈക്കിലെത്തിയിരുന്നു.

ഐ.ജി അന്വേഷണത്തിന് ഉത്തരവിട്ട കേസ് ചണ്ഡിഗഡ് സൈബര്‍സെല്ലിന് കൈമാറി. ഒരു ദിവസത്തില്‍ 10 മുതല്‍ 20 അല്ലെങ്കില്‍ 100 വരെ ലൈക്കുകള്‍ കിട്ടിയേക്കാം എന്നാല്‍ 10000 ലൈക്കുകള്‍ എന്നത് അവിശ്വസനീയമാണെന്ന് എം.പി പറഞ്ഞു.

ദിവസങ്ങള്‍ക്ക്  മുന്‍പ് ചാണ്ഡിഗഡിലെ ബി.ജെ.പി പ്രസിഡന്റ് സഞ്ജയ് ടാന്‍ഡന്റെ ഫെയ്‌സ്ബുക്ക് പേജിന് ഒരു ദിവസം തന്നെ 9000 ലൈക്കുകള്‍ കിട്ടിയിരുന്നു. അതില്‍ അധികവും ഇസ്തംബൂളില്‍ നിന്നുള്ളതായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more