| Tuesday, 4th August 2026, 10:07 am

ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം അവനാണ്: മാള്‍ഡീനി

സുദേവ് എ

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇവരില്‍ ആരാണ് മികച്ചതെന്ന് എല്ലാ കാലത്തും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്. റൊണാള്‍ഡോ, മെസി എന്നിവരില്‍ ഏറ്റവും മികച്ച താരമാരാണെന്ന് ഇറ്റാലിയന്‍ ഇതിഹാസതാരം പൗലോ മാള്‍ഡീനി തുറന്നു പറഞ്ഞിരുന്നു.

റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസിയെയാണ് മാള്‍ഡീനി മികച്ച താരമായി തെരഞ്ഞെടുത്തത്. ടോക്ക് സ്പോട്ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാള്‍ഡീനി ഗോട്ട് ഡിബേറ്റിനെക്കുറിച്ച് സംസാരിച്ചത്.

‘മെസിയെ എനിക്ക് നന്നായി അറിയാം. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ബാലണ്‍ ഡി ഓര്‍ നേടിക്കൊണ്ടിരിക്കുന്ന റൊണാള്‍ഡോയെയും എനിക്ക് നന്നായി അറിയാം. ഇതില്‍ റൊണാള്‍ഡോയാണോ മെസിയാണോ ഏറ്റവും മികച്ചതെന്ന് ചോദിച്ചാല്‍ എന്റെ അഭിപ്രായത്തില്‍ അത് മെസിയാണ്. എന്നാല്‍ റൊണാള്‍ഡോ ഒരു മികച്ച താരവും ശക്തനായ ഒരു വ്യക്തിയുമാണ് പക്ഷെ എനിക്ക് ഇഷ്ടം മെസിയെയാണ്,’ മാല്‍ഡീനി പറഞ്ഞു.

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും താരം പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

അതേസമയം 2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടുകയെന്ന മെസിയുടെയും അര്‍ജന്റീനയും സ്വപ്നം ഫൈനലില്‍ അവസാനിച്ചിരുന്നു. കലാശപോരാട്ടത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ടതാണ് അര്‍ജന്റീനക്ക് കിരീടം നഷ്ടമായത്.

ഈ ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്.

Content Highlight: Paolo Maldini talks about Cristiano Ronaldo and Lionel Messi

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more