ഇതിഹാസ താരം ലയണല്‍ മെസി അര്‍ജന്റീനക്കൊപ്പം തന്റെ അവസാന മത്സരം കളിക്കാന്‍ ഒരുങ്ങുകയാണ്. ബൊളീവിയ, ബുര്‍ക്കിന ഫാസോ, ബെനിന്‍ റിപ്പബ്ലിക് എന്നീ ടീമുകള്‍ക്കെതിരെയുള്ള സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിലാണ് മെസി ഇടം നേടിയത്.
അടുത്തിടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മെസിക്ക് വിടവാങ്ങല്‍ മത്സരം നല്‍കാനാണ് മെസിയെ ലയണല്‍ സ്‌കലോണി വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം.
ലയണൽ മെസി. Photo: Sudanalytics/x.com
ഒക്ടോബര്‍ ആറിനാണ് മെസി അവസാനമായി അര്‍ജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുക. മോനുമെന്റല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബെനിന്‍ ആയിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍.
ഈ മത്സരങ്ങള്‍ക്കുള്ള ടീമില്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി സൂപ്പര്‍താരം പൗലോ ഡിബാലയെ ഉള്‍പ്പെടുത്തിയില്ല. ഈ സീസണില്‍ എ.എസ് റോമക്ക് വേണ്ടി മിന്നും പ്രകടനം നടത്തികൊണ്ടിരിന്നിട്ടും ഡിബാലക്ക് അര്‍ജന്റീന ടീമില്‍ സ്ഥാനം ലഭിക്കാതെ പോവുകയായിരുന്നു. ഇതോടെ താരത്തിന് മെസിയുടെ വിടവാങ്ങല്‍ മത്സരം കളിക്കാനുള്ള അവസരവും നഷ്ടമായിരിക്കുകയാണ്.
സീരി എയില്‍ ഡിബാലയുടെ മിന്നും ഫോമിന്റെ കരുത്തിലാണ് റോമയുടെ കുതിപ്പ്. ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും അഞ്ച് അസിസ്റ്റുകള്‍ നേടിയാണ് താരം തിളങ്ങി നില്‍ക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ ഫിയോറന്റീനക്കെതിരെ ഹാട്രിക് അസിസ്റ്റ് നേടിയായിരുന്നു ഡിബാല വരവറിയിച്ചിരുന്നത്.
2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ ടീമിലും ഡിബാലയെ ഉള്‍പ്പെടുത്തിയിരുന്നില്ല. താരത്തെ അവഗണിച്ചതിനെതിരെ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
Content Highlight: Paulo Dybala has not been included in the squad for Lionel Messi’s farewell match with Argentina