| Tuesday, 25th August 2026, 10:04 am

ലോകകപ്പില്‍ തഴഞ്ഞവര്‍ക്ക് മറുപടി...നൂറില്‍ ഹാട്രിക്കടിച്ച് ഡിബാല മാജിക്

സുദേവ് എ

സിരി എയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കി വരവറിയിച്ചിരിക്കുകയാണ് എ.സ് റോമ. ആദ്യ മത്സരത്തില്‍ ഫ്‌ലോറന്റീനയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റോമ തകര്‍ത്തത്. ഹാട്രിക് നേടിയത് ഡോണെല്‍ മലന്റെ ഹാട്രിക് കരുത്തിലാണ് റോമ ഗംഭീര വിജയം കൈവരിച്ചത്.

മത്സരത്തിന്റെ 27, 52, 60 എന്നീ മിനിറ്റുകളിലായിരുന്നു മലന്റെ ഗോളുകള്‍ പിറന്നത്. നിക്കോള പിസിലി ഓരോ ഗോളും നേടി തിളങ്ങി ഫ്‌ലോറന്റീനയുടെ പതനം പൂര്‍ത്തിയാക്കി.

ഹാട്രിക് അസിസ്റ്റ് നേടി തിളങ്ങിയ അര്‍ജന്റൈന്‍ സൂപ്പര്‍താരം പൗലോ ഡിബാലയുടെ പ്രകടനവും റോമയുടെ വിജയത്തില്‍ നിര്‍ണായകമായി. 2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ ടീമില്‍ ഡിബാലയെ ഉള്‍പ്പെടുത്തിയിരുന്നില്ല. മിന്നും ഫോമിലുള്ള താരത്തെ അവഗണിച്ചതിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ മൂന്ന് തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചുകൊണ്ട് തന്റെ പ്രതിഭക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ താരം.

സിരി എയില്‍ എ.എസ് റോമക്ക് വേണ്ടി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും ഡിബാലക്ക് സാധിച്ചു. പുതിയ നാഴികക്കല്ല് പിന്നിട്ട മത്സരത്തില്‍ തന്നെ ഹാട്രിക് അസിസ്റ്റ് നേടി മിന്നും പ്രകടനം കാഴ്ചവെക്കാനും ഡിബാലക്ക് സാധിച്ചിരിക്കുകയാണ്. തന്റെ കരിയറില്‍ 109 അസിസ്റ്റുകള്‍ നേടിയാണ് അര്‍ജന്റൈന്‍ താരം കുതിക്കുന്നത്.

അതേസമയം ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ഇറ്റാലിയന്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനും എ.എസ് റോമക്ക് സാധിച്ചു. സിരി എയില്‍ ഓഗസ്റ്റ് 31നാണ് റോമയുടെ അടുത്ത മത്സരം. ലെച്ചെയാണ് റോമയുടെ എതിരാളികള്‍.

Content Highlight: Paulo Dybala great performance for A.S Roma in Serie A

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more