| Tuesday, 26th December 2017, 6:13 pm

പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറി

എഡിറ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി നിയമിച്ചുകൊണ്ട് മന്ത്രിസഭായോഗം തീരുമാനമായി. നിലവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പോള്‍ ആന്റണിയെ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്.

നിലവിലെ ചീഫ് സെക്രട്ടറിയായ ഡോ.കെ.എം ബ്രഹാം ഈ മാസം 31 ന് വിരമിക്കാനിരിക്കെയാണ് പുതിയ നിയമനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് കുടാതെ ഊര്‍ജ വകുപ്പിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുണ സുന്ദര്‍ രാജന്‍ ഉള്‍പ്പടെയുള്ള സീനിയര്‍ ഉദ്യോഗസ്ഥരെ പിന്തള്ളിയാണ് പോള്‍ ആന്റണിയെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. മാത്രമല്ല കേരളത്തിലേക്ക് വരാന്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

നേരത്തേ ബന്ധുനിയമനക്കേസില്‍ മൂന്നാം പ്രതിയായതിനെത്തുടര്‍ന്ന് പോള്‍ ആന്റണി വ്യവസായ വകുപ്പില്‍ നിന്ന് രാജി വച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അത് തള്ളുകയായിരുന്നു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more