ജയിലര്‍ 2 ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയം നേടുമ്പോള്‍ പ്രധാനമായും ചര്‍ച്ചയാകുന്നത് കഥാപാത്രങ്ങളുടെ ലുക്കാണ്. രജിനികാന്ത് മുതല്‍ സുരാജ് വെഞ്ഞാറമൂട് വരെ ഓരോ കഥാപാത്രങ്ങളെയും കൃത്യമായി പ്രേക്ഷകരിലേക്ക് അടയാളപ്പെടുത്താന്‍ മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് എടുത്ത എഫര്‍ട്ട് ചെറുതല്ല. മലയാളിയായ പട്ടണം റഷീദാണ് ചിത്രത്തിന്റെ മേക്കപ്പ് കൈകാര്യം ചെയ്തത്.
സി. ഹരിനാഥും മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പങ്കാളിയായിരുന്നു. ചിത്രത്തിന്റെ മേക്കപ്പ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പട്ടണം റഷീദ്. ജയിലറിന്റെ ആദ്യഭാഗത്തില്‍ തന്നെ വിളിച്ചെങ്കിലും തിരക്കുകള്‍ കാരണം നടന്നില്ലെന്ന് റഷീദ് പറഞ്ഞു. രണ്ടാം ഭാഗത്തിലേക്ക് വിളിച്ചപ്പോള്‍ ഒന്നും ചിന്തിക്കാതെ ഓക്കെ പറഞ്ഞെന്നും നല്ല അനുഭവമായിരുന്നു ചിത്രത്തിന്റെ സെറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ താരങ്ങള്‍ക്ക് അവരുടേതായ മേക്കപ്പ് ടീം ഉണ്ടായിരുന്നെന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് മേക്കപ്പ് ചെയ്തത് താനായിരുന്നെന്നും റഷീദ് പറയുന്നു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ നല്‍കുന്ന വിവരണത്തിനനുസരിച്ചാണ് ലുക്കും ഗെറ്റപ്പും തീരുമാനിക്കുകയെന്നും പലതും മാറ്റേണ്ടി വന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു പട്ടണം റഷീദ്.
‘സുരാജിന്റെയൊക്കെ മേക്കപ്പ് ചെയ്തത് ഞാനാണ്. ആ സിനിമയുടെ ബ്രേക്കിന്റെ സമയത്ത് സുരാജ് വേറൊരു സിനിമക്ക് വേണ്ടി താടി വളര്‍ത്തിയിരുന്നു. അതൊക്കെ മാറ്റി പഴയ ഗെറ്റപ്പിലേക്ക് എത്തിച്ചിരുന്നു. വിദ്യാ ബാലന് അവരുടേതായിട്ടുള്ള മേക്കപ്പ് ടീമുണ്ട്. മുംബൈയില്‍ നിന്നുള്ള ടീമായിരുന്നു. പ്രത്യേക വിഗ്ഗൊക്കെ സെറ്റ് ചെയ്തിട്ടാണ് അവര്‍ അഭിനയിച്ചത്. ഹൃതിക് റോഷനും അവരുടെ പേഴ്‌സണല്‍ ടീമുണ്ടായിരുന്നു.
ലാലേട്ടനും അദ്ദേഹത്തിന്റെ മേക്കപ്പ് മാനുണ്ട്. ലിജു എന്നാണ് ആ പുള്ളിയുടെ പേര്. ലാലേട്ടന്റെ താടി ഒറിജിനലായിരുന്നില്ല. പക്ഷേ, ജാക്കി ഷ്‌റോഫിന്റെയും ശിവരാജ്കുമാര്‍ സാറിന്റെയും മേക്കപ്പ് ചെയ്തത് ഞാനാണ്. വലിയ പ്രൊജക്ടുകളാണെങ്കിലും അതിന്റെ ഡയറക്ടര്‍ നമ്മുടെ സജഷനും ചോദിച്ചിട്ടാണ് ഓരോന്ന് ചെയ്യാറുള്ളത്,’ പട്ടണം റഷീദ് പറയുന്നു.
ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ തലയുടെ മോള്‍ഡ് നിര്‍മിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം കൊണ്ടാണ് അത് പൂര്‍ത്തിയാക്കിയതെന്നും പട്ടണം റഷീദ് പറയുന്നു. ത്രീ.ഡി മോള്‍ഡ് നിര്‍മിക്കാന്‍ ഇപ്പോള്‍ എളുപ്പമാണെന്നും പണ്ടായിരുന്നെങ്കില്‍ കുറച്ച് പ്രയാസമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Pattanam Rashid about the makeup work in Jailer 2 movie