| Saturday, 28th March 2026, 8:52 am

ഹൈപ്പില്ലെന്ന് പറഞ്ഞവരുടെ വായടപ്പിക്കാന്‍ ചാന്‍സുണ്ട്, മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള കിടിലന്‍ ട്രെയ്‌ലറുമായി പേട്രിയറ്റ്, ഇത്തവണ തട്ടിക്കൂട്ടാകില്ല

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാകുമെന്ന് പലരും അഭിപ്രായപ്പെടുന്ന ചിത്രമാണ് പേട്രിയറ്റ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്നാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സിനിമാപ്രേമികള്‍ ആഘോഷമാക്കി മാറ്റി.

എന്നാല്‍ അനൗണ്‍സ്‌മെന്റിന് ശേഷം പേട്രിയറ്റിന് വലിയ ഹൈപ്പ് സൃഷ്ടിക്കാന്‍ സാധിച്ചില്ല. 100 കോടിക്കടുത്ത് ബജറ്റുള്ള ചിത്രത്തിന്റെ അപ്‌ഡേറ്റുകളൊന്നും സോഷ്യല്‍ മീഡിയയില്‍ ചലനമുണ്ടാക്കിയില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട ടീസറിന് പോലും വലിയ വിമര്‍ശനങ്ങളായിരുന്നു നേരിടേണ്ടി വന്നത്.

ഇപ്പോഴിതാ പേട്രിയറ്റിന്റെ ഹൈപ്പ് ഇരട്ടിയാക്കാന്‍ വേണ്ടി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ക്രിസ്പ് കട്ട് ട്രെയ്‌ലറാണ് ചിത്രത്തിന്റേതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞദിവസം ട്രെയ്‌ലറിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഈയൊരൊറ്റ ട്രെയ്‌ലര്‍ വിമര്‍ശകരുടെ വായടപ്പിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

മൂന്നര മിനിറ്റ് ട്രെയ്‌ലറില്‍ കുഞ്ചാക്കോ ബോബനെയാകും പ്രധാനമായി ഫോക്കസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് മമ്മൂട്ടിയുടെ എന്‍ട്രിയും അതിന് ശേഷം മോഹന്‍ലാലിനെയും കാണിച്ചാകും ട്രെയ്‌ലര്‍ പുരോഗമിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. ചിത്രത്തിലെ വില്ലനായ ഫഹദിനെയാകും ഏറ്റവുമൊടുവില്‍ കാണിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രൈവസി ബ്രീച്ചിങ്ങിനെക്കുറിച്ചാകും ചിത്രം സംസാരിക്കുകയെന്ന് പുറത്തുവന്ന അപ്‌ഡേറ്റുകള്‍ സൂചന നല്‍കുന്നുണ്ട്. ദര്‍ശന രാജേന്ദ്രന്റെ കഥാപാത്രം ഉപയോഗിക്കുന്ന ഫോണിനെ ചുറ്റിപ്പറ്റിയാകും കഥ പുരോഗമിക്കുകയെന്നും സൂചനകളുണ്ട്. ഡിഫന്‍സ് ഉദ്യോഗസ്ഥനായ ഡാനിയല്‍ ജെയിംസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി പേട്രിയറ്റില്‍ പ്രത്യക്ഷപ്പെടുക.

കേണല്‍ റഹീം നായിക് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. രേവതി, രാജീവ് കുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളൊന്നും പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ ട്രെയ്‌ലറിനാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏപ്രില്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Patriot movie trailer censoring done and ready for release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more