| Thursday, 4th April 2013, 12:36 am

കാറും ബൈക്കും മുട്ടി; പദ്മജ വേണുഗോപാലിനെ കാറില്‍ പൂട്ടിയിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ കരുണാകരന്റെ മകളും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ പദ്മജാ വേണുഗോപാലിന്റെ കാര്‍ ബൈക്കുമായി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പദമജയെ കാറില്‍ പൂട്ടിയിട്ടു.[]

ഇന്നലെ രാവിലെ പത്തുമണിയോടെ പട്ടം വൈദ്യുതി ഭവനു സമീപത്തായിരുന്നു സംഭവം. തര്‍ക്കത്തിനിടെ പദ്മജയുടെ ഡ്രൈവറെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് വൈദ്യുതി ഭവനിലെ കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ്‌ചെയ്തു. ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.

വൈദ്യുതി ഭവന് സമീപത്തുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് കാറില്‍ വരികയായിരുന്നു പദ്മജ. കാര്‍ ആര്യ സെന്‍ട്രല്‍ സ്‌കൂള്‍ ഭാഗത്തു വെച്ച് “യു”ടേണ്‍ എടുക്കുന്നതിനിടെ കാര്‍ ഒരു ബൈക്കില്‍ തട്ടുകയും ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍ താഴെ വീഴുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവരും ബൈക്കോടിച്ചിരുന്ന യുവാക്കളും ചേര്‍ന്ന് കാര്‍ െ്രെഡവര്‍ തൃശ്ശൂര്‍ സ്വദേശി സുനോജുമായി തര്‍ക്കമായി. ഈ സമയത്ത് പദ്മജ കാറിന്റെ പിന്‍സീറ്റില്‍ തന്നെയുണ്ടായിരുന്നു.

തര്‍ക്കം തുടരുന്നതിനിടെ ഒരാള്‍ കാറിന്റെ താക്കോല്‍ വലിച്ചെടുക്കുകയും കാര്‍ പൂട്ടുകയും ചെയ്തു. വീണ്ടും തര്‍ക്കം തുടരുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന വൈദ്യുതി ഭവനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വാച്ച്മാന്‍ ആനയറ കിളിക്കുന്ന് വീട്ടില്‍ വിജയന്‍ ( 52 ) കാര്‍ െ്രെഡവര്‍ സുനോജിനെ മര്‍ദിക്കുകയായിരുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ പദ്മജാ വേണുഗോപാല്‍ കാര്‍ ഉള്ളില്‍ നിന്നും തുറന്ന് പുറത്തിറങ്ങി ക്ലിനിക്കിലേക്ക് നടന്നു പോവുകയും ചെയ്തു.

തന്റെ കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ടാണ് “യു” ടേണ്‍ എടുത്തതെന്നും ഇതു ശ്രദ്ധിക്കാതെ വന്ന യുവാക്കളാണ് ബൈക്ക് കാറില്‍ ഇടിച്ചതെന്നും പദ്മജാ വേണുഗോപാല്‍ പറഞ്ഞു. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നത് താനാണെന്ന് അറിഞ്ഞുതന്നെയാണ് അവര്‍ കാര്‍ പൂട്ടിയത്. “”ഏതു മന്ത്രിയുടെ മോളായാലും വിടണ്ട”” എന്ന് ഒരാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നെന്നും പദ്മജ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more