| Monday, 16th May 2016, 10:40 am

ജയിക്കുമോ?, ഞാന്‍ ജോത്സ്യം പഠിപ്പിച്ചിട്ടില്ലെന്ന് പത്മജ വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ജോത്സ്യം പഠിച്ചിട്ടില്ല എന്ന മറുപടിയുമായി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍.

പനമ്പള്ളി നഗറില്‍ വോട്ടുരേഖപ്പെടുത്തിയശേഷമായിരുന്നു പത്മജയുടെ പ്രതികരണം. തൃശൂരില്‍ പത്മജയും സഹോദരനായ മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും മത്സരിക്കുന്നുണ്ട്. ഇരുവരും ജയിക്കുമോയെന്ന ചോദ്യത്തിനാണ് പത്മജ ഇത്തരമൊരു മറുപടി നല്‍കിയത്.

കരുണാകരന്റെ മക്കളായ തങ്ങളോട് നാട്ടുകാര്‍ക്ക് വാത്സല്യമാണെന്നും രണ്ടുപേരും ജയിക്കുമെന്നും പിന്നീട് പത്മജ പറഞ്ഞു.

യു.ഡി.എഫ് കരുത്തോടെ ഈ ഭരണം തുടരുമെന്നും യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും പത്മജ പറഞ്ഞു.

അഡ്വ.വി.എസ് സുനില്‍കുമാറാണ് തൃശൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. അഡ്വ. ബി ഗോപാലകൃഷ്ണനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

We use cookies to give you the best possible experience. Learn more