| Thursday, 19th September 2024, 8:16 pm

ശ്രദ്ധനേടി പൊന്‍ വാനിലെ; ഒരു ഫീല്‍ഗുഡ് സോങ്ങുമായി ത്രില്ലര്‍ ചിത്രം പതിമൂന്നാം രാത്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷ്ണു ഉണ്ണികൃഷ്ണന്‍, മീനാക്ഷി രവീന്ദ്രന്‍, മാളവിക മേനോന്‍, ദീപക് പറമ്പോല്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പതിമൂന്നാം രാത്രി’. ഈ സിനിമയിലെ പുതിയ പാട്ട് പുറത്തിറങ്ങി. രാജു ജോര്‍ജ് സംഗീതം ചെയ്ത് ഹരിചരണ്‍ പാടിയ ‘പൊന്‍ വാനിലെ’ എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, മീനാക്ഷി, ദീപക് പറമ്പോല്‍, മാളവിക മേനോന്‍ എന്നീ പ്രണയ ജോഡികളാണ് ഈ പാട്ടിലെത്തുന്നത്. ഷൈന്‍ ടോം ചാക്കോ ആദ്യമായി പാടി ശ്രദ്ധേയമായ ഒരു പാട്ടും ഈ ചിത്രത്തിലുണ്ട്. D2K ഫിലിംസിന്റെ ബാനറില്‍ മേരി മൈഷ നിര്‍മിച്ച് നവാഗതനായ മനേഷ് ബാബു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ‘പതിമൂന്നാം രാത്രി’.

പുതുവര്‍ഷ ആഘോഷങ്ങള്‍ക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി മറയൂരില്‍ നിന്നും യാത്ര ചെയ്യുന്ന ശിവറാം, ഇതേ ദിവസം തന്നെ അടിമാലിയില്‍ നിന്നും കൊച്ചിയിലെ ഒരു കടയിലേക്ക് ജോലിക്കായി വരുന്ന മാളവിക, ഐ.ടി കമ്പനിയിലെ ട്രെയിനര്‍ ആയി കൊച്ചിയിലേക്ക് എത്തുന്ന വിനോദ് എബ്രഹാം എന്നിവരാണ് കഥയിലെ കഥാപാത്രങ്ങള്‍.

തമ്മില്‍ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയില്‍ എത്തുമ്പോള്‍ ഇവരറിയാതെ തന്നെ ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന കുറേ കാര്യങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും കോര്‍ത്തൊരുക്കിയ ഒരു ത്രില്ലര്‍ ചിത്രമാണ് ‘പതിമൂന്നാം രാത്രി’. ശിവറാമായി വിഷ്ണു ഉണ്ണികൃഷ്ണനും വിനോദ് എബ്രഹാമായി ഷൈന്‍ ടോം ചാക്കോയും മാളവികയായി മാളവിക മേനോനുമാണ് എത്തുന്നത്.

ഇവരെ കൂടാതെ വിജയ് ബാബു, സോഹന്‍ സീനു ലാല്‍, ഡെയ്ന്‍ ഡേവിസ്, രജിത് കുമാര്‍, അസിം ജമാല്‍, കോട്ടയം രമേശ്, സാജന്‍ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്‌നി ജെയിംസ്, അര്‍ച്ചന കവി, സ്മിനു സിജോ, സോന നായര്‍, ആര്യ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

ഛായാഗ്രഹണം – ആര്‍.എസ്. ആനന്ദകുമാര്‍, തിരക്കഥ – ദിനേശ് നീലകണ്ഠന്‍, എഡിറ്റര്‍ – വിജയ് വേലുക്കുട്ടി, ആര്‍ട്ട് – സന്തോഷ് രാമന്‍, സംഗീതം – രാജു ജോര്‍ജ്, സൗണ്ട് ഡിസൈന്‍ – ആശിഷ് ഇല്ലിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അനീഷ് പെരുമ്പിലാവ്.

കോസ്റ്റ്യൂംസ് – അരവിന്ദ് കെ.ആര്‍., സ്റ്റണ്ട്‌സ് – മാഫിയ ശശി, മേക്കപ്പ് – മനു മോഹന്‍, സ്റ്റില്‍സ് – ഈ കട്ട്‌സ് രഘു, വി.എഫ്.എസ് – ഷിനു ( മഡ് ഹൗസ്), പി.ആര്‍.ഒ. – മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് – അറ്റ്‌ലിയര്‍. ചിത്രം ഒക്ടോബറിലാണ് തിയേറ്ററില്‍ എത്തുക. വിതരണം എസ്.എം.കെ. റിലീസ്.

C0ntent Highlight: Pathimoonnam Rathri Movie Song Out

Latest Stories

We use cookies to give you the best possible experience. Learn more