| Wednesday, 23rd August 2017, 8:50 am

രാംദേവിന്റെ പതഞ്ജലിയെ മറികടക്കാന്‍ 'ശ്രീ ശ്രീ തത്വ'യുമായി ശ്രീ ശ്രീ രവിശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതജ്ഞലിയ്ക്ക് വെല്ലുവിളിയുമായി ആര്‍ട്ട് ഓഫ് ലിവിങ്ങ് ഗുരു ശ്രീ.ശ്രീ രവിശങ്കര്‍. പതഞ്ജലി മാതൃകയില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് രവിശങ്കറും തയ്യാറെടുക്കുന്നത്.


Also read എടാ പോടാ വിളി വേണ്ട; പൊലീസുകാര്‍ പൊതുജനത്തെ ‘സര്‍’ എന്നു വിളിക്കണം: മനുഷ്യാവകാശ കമ്മീഷന്‍


ആയുര്‍വേദ ഉത്പ്പന്നങ്ങളാണ് രവിശങ്കറിന്റെ നേതൃത്വത്തില്‍ വിപണിയിലെത്തുക. പതഞ്ജലിയുടെ റീട്ടേയില്‍ വിപണനശാലകളിലെപോലെ വിപണനശാലകളാരംഭിച്ച് ആയുര്‍വ്വേദ ഉത്പനങ്ങള്‍ വിറ്റഴിക്കുമെന്നാണ് രവിശങ്കറിന്റെ പ്രഖ്യാപനം.

“ശ്രീ ശ്രീ തത്വ” എന്ന പേരിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തുക. ആദ്യ ഷോറൂം അടുത്തമാസത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് നവംബറോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ഓളം ശാഖകളും ആരംഭിക്കും. നേരത്തെ ഓണ്‍ലൈന്‍ വിപണിയിലൂടെ ശ്രീ ശ്രീ ഉത്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നു.

സോപ്പും സുഗന്ധവെഞ്ജനങ്ങുമായിരുന്നു ഓണ്‍ലൈനിലൂടെ ശ്രീ ശ്രീ വിറ്റഴിച്ചത്. പുതിയ പദ്ധതിയുടെ ആരംഭത്തില്‍ ടൂത്ത് പേസ്റ്റ്, വാഷിംഗ് പൗഡര്‍, നെയ്യ് എന്നിവയായിരിക്കും വിപണിയിലെത്തുക.

ജനങ്ങളെ നിത്യജീവിതത്തില്‍ ആയൂര്‍വ്വേദ ഉത്പനങ്ങള്‍ കൂടുതലായി ഉപയോഗിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ പുതിയ സംരംഭം ആരംഭിക്കുന്നതെന്ന് ശ്രീ ശ്രീ ആയൂര്‍വ്വേദ ട്രസ്റ്റ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more