| Tuesday, 2nd September 2025, 4:03 pm

ഇന്ത്യയ്ക്കെതിരെ കമ്മിന്‍സ് കളിക്കില്ല; ആഷസിന് മുമ്പ് പരിക്കിന്റെ അപ്ഡേറ്റുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കിന്റെ പിടിയിലായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള അപേഡ്റ്റുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യയ്‌ക്കെതിരെ അടക്കമുള്ള വൈറ്റ് ബോള്‍ പരമ്പരകളില്‍ കമ്മിന്‍സിന് വിശ്രമം അനുവദിക്കുമെന്നാണ് ഓസ്‌ട്രേലിയ അറിയിച്ചിരിക്കുന്നത്.

ഈ വര്‍ഷം കമ്മിന്‍സ് വൈറ്റ് ബോള്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി പൂര്‍ണ ആരോഗ്യവാനായി കമ്മിന്‍സിനെ കളിക്കളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വേണ്ടിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നത്.

നംവബറിലാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ റൈവല്‍റിയുടെ പുതിയ പതിപ്പ് അരങ്ങേറുന്നത്. ഓസ്‌ട്രേലിയയാണ് ആതിഥേയര്‍.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പിന്നാലെ പുറംവേദനയുമായി കമ്മിന്‍സ് ബുദ്ധിമുട്ടുകയാണ്. വിദഗ്ധപരിശോധനയില്‍ ‘ലംബര്‍ ബോണ്‍ സ്‌ട്രെസ്’ ആണ് താരത്തെ വലയ്ക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയും ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ സീരീസും താരത്തിന് നഷ്ടമാകുന്നത്.

‘വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക ടീമുകള്‍ക്കെതിരായ ടി-20 പരമ്പരയില്‍ പാറ്റ് കമ്മിന്‍സിന് വിശ്രമം അനുവദിച്ചിരുന്നു. ജോലിഭാരം കുറയ്ക്കാനുള്ള ഈ തീരുമാനങ്ങള്‍ക്ക് ശേഷവും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പിന്നാലെ കമ്മിന്‍സ് പുറം വേദനയുമായി ബുദ്ധിമുട്ടുകയാണ്.

കൂടുതല്‍ പരിശോധനയില്‍ കമ്മിന്‍സിന് കുറച്ച് മാസങ്ങള്‍ കൂടി വിശ്രമം വേണമെന്ന് വ്യക്തമായിരിക്കുകയാണ്. ഇക്കാരണം കൊണ്ടുതന്നെ ഇന്ത്യയ്‌ക്കെതിരായ ലിമിറ്റഡ് ഓവര്‍ പരമ്പരകളില്‍ കമ്മിന്‍സിനെ പരിഗണിക്കില്ല. ആഷസിലേക്കുള്ള മടങ്ങി വരവ് വരെ അവന്‍ റീഹാബില്‍ തുടരും,’ ഓസ്‌ല്രേിയ വ്യക്തമാക്കി.

ഏഷ്യാ കപ്പിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ വൈറ്റ് ബോള്‍ പരമ്പരയ്ക്കായി പര്യടനം നടത്തുക. മൂന്ന് ഏകദിനവും അഞ്ച് ടി-20യും അടങ്ങുന്ന പരമ്പരയ്ക്കാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തുന്നത്.

ഇന്ത്യയുടെ ഓസ്‌ട്രേലിയ പര്യടനം

ഏകദിന പരമ്പര

ആദ്യ ഏകദിനം – ഒക്ടോബര്‍ 19 – ഒപ്റ്റസ് സ്റ്റേഡിയം

രണ്ടാം ഏകദിനം – ഒക്ടോബര്‍ 23 – അഡ്‌ലെയ്ഡ് ഓവല്‍

അവസാന ഏകദിനം – ഒക്ടോബര്‍ 25 – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്

ടി-20 പരമ്പര

ആദ്യ ടി-20 – ഒക്ടോബര്‍ 219 – മനൂക ഓവല്‍, കാന്‍ബെറ

രണ്ടാം ടി-20 – ഒക്ടോബര്‍ 31 – മെല്‍ബണ്‍

മൂന്നാം ടി-20 – നംവബര്‍ രണ്ട്, നിന്‍ജ സ്‌റ്റേഡിയം, ഹൊബാര്‍ട്ട്

നാലാം ടി-20 – നംവബര്‍ ആറ് – ഹെറിറ്റേജ് ബാങ്ക് സ്‌റ്റേഡിയം, ക്വീന്‍സ്‌ലാന്‍ഡ്

അവസാന ടി-20 – നവംബര്‍ എട്ട്, ദി ഗാബ

ഇന്ത്യയ്‌ക്കെതിരായ ഹോം സീരിസ് അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ഓസ്‌ട്രേലിയ ആഷസിന്റെ ആവേശത്തിന് വഴി മാറും. നവംബര്‍ 21നാണ് ആഷസ് ആരംഭിക്കുന്നത്.

ആഷസ് 2025

ആദ്യ മത്സരം: നവംബര്‍ 21-25 – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്

രണ്ടാം മത്സരം: ഡിസംബര്‍ 4-8 – ദി ഗാബ

മൂന്നാം മത്സരം: ഡിസംബര്‍ 17-21, അഡ്‌ലെയ്ഡ് ഓവല്‍

ബോക്സിങ് ഡേ ടെസ്റ്റ്: ഡിസംബര്‍ 26-31, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്

അവസാന മത്സരം: ജനുവരി 4-8, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്

Content Highlight: Pat Cummins will not feature in India vs Australia white ball series

We use cookies to give you the best possible experience. Learn more