| Monday, 21st September 2026, 10:08 am

എതിര്‍പ്പ് പഴങ്കഥ; പ്രതിപക്ഷത്തിരുന്നപ്പോള്‍ ധൂര്‍ത്തെന്ന് വിമര്‍ശനം: ഇപ്പോള്‍ ലോക കേരള സഭ തുടരാന്‍ തീരുമാനിച്ച് വി.ഡി സതീശന്‍

നിഷാന. വി.വി

തിരുവനന്തപുരം: ലോക കേരള സഭയില്‍ യൂ ടേണ്‍ അടിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ലോക കേരള സഭാ തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കുകയും ഇതിനായി രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തു.

പ്രവാസികള്‍ പിന്തുണക്കുന്ന പരിപാടി കണ്ണടച്ച് ഉപേക്ഷിക്കരുതെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇത് വെറും ധൂര്‍ത്താണെന്നായിരുന്നു വി.ഡി സതീശന്റെ പരാമര്‍ശം.

കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്നതാണ് ലോക കേരള സഭയെന്നും പണമുള്ളവനെ മാത്രം വിളിച്ച് കയറ്റി അടുത്തിരുന്ന ഈ പരിപാടി കേരളത്തിനും കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്കും ചേര്‍ന്നതല്ലെന്നും വി.ഡി സതീശന്‍ അന്ന് പറഞ്ഞിരുന്നു.

‘കേരളത്തിന്റെ പേരില്‍ നടക്കുന്ന അനധികൃത പിരിവിനെക്കുറിച്ച് അന്വേഷിക്കുകയും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം,’ വി.ഡി സതീശന്‍ പറഞ്ഞു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും കേരളത്തിന്റെ വികസനവും ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ജനകീയ വേദിയായിരുന്നു ലോക കേരള സഭ.

കഴിഞ്ഞ ജനുവരിയിലാണ് ലോക കേരളാ സഭയുടെ അഞ്ചാം പതിപ്പ് നടന്നത്. 125 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു

Content Highlight: Past opposition is now history; having once criticized it as wasteful extravagance while in the opposition, V.D. Satheesan has now decided to continue the Loka Kerala Sabha.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more