ന്യൂദല്‍ഹി: ഖത്തറിന്റെ മുന്‍ അമീറും പിതാവ് അമീറുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ നിര്യാണത്തില്‍ ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് (തിങ്കള്‍) രാജ്യത്ത് ദുഖാചരണം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദുഖാചരണത്തിന്റെ ഭാഗമായി പതിവായി ദേശീയ പതാക ഉയര്‍ത്തുന്ന കെട്ടിടങ്ങളിലെല്ലാം പതാക പാതി താഴ്ത്തി കെട്ടും. ഔദ്യോഗിക വിനോദ പരിപാാടികളും ഉണ്ടായിരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും അനുശോചനം അറിയിച്ചതായും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തായിരുന്നുവെന്നും ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ദീര്‍ഘ ദര്‍ശിയായ നേതാവായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 1995 മുതല്‍ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം.
ഞായറാഴ്ച രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. ഖത്തര്‍ അമീരി ദിവാന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്. മരണത്തെ തുടര്‍ന്ന് ഖത്തറില്‍ നാല് ദിവസത്തെ ദേശീയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: Passing of former Emir of Qatar: Day of mourning in India today.