| Tuesday, 22nd April 2025, 10:05 am

കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന് മര്‍ദനം; പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന് നേരെ ബസ് ഡ്രൈവറുടെ അതിക്രമം. മാങ്കാവ് സ്വദേശി നിഷാദിനാണ് പരിക്കേറ്റത്. പന്തീരാങ്കാവ് -കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം.

തോളില്‍ കൈ വെച്ചതിനെ തുടര്‍ന്ന് നിഷാദിനെ ഡ്രൈവര്‍ ആക്രമിക്കുകയായിരുന്നു. മറ്റൊരു ബസിലെ ഡ്രൈവറായ റംഷാദാണ് യാത്രക്കാരനെ ആക്രമിച്ചത്.

ബസിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു ഇരുവരും. സംഭവത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കസബ പൊലീസാണ് റംഷാദിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തിന്റെ ക്യാമറ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഡ്രൈവര്‍ യാത്രക്കാരന്റെ കഴുത്തില്‍ കൈവെച്ച് ഞെരിക്കുന്നതായും അടിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

മൊബൈല്‍ പിടിച്ചുവാങ്ങി യാത്രക്കാരനെ പ്രതി ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുന്നുമുണ്ട്. ബസിലെ മറ്റു യാത്രക്കാരോ കണ്ടക്ടറോ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Passenger beaten up in private bus in Kozhikode; accused arrested

We use cookies to give you the best possible experience. Learn more