| Monday, 6th June 2016, 8:25 am

സോഷ്യല്‍ മീഡിയകളിലെ കളിയാക്കലുകള്‍ അതിരുകടക്കുന്നു: പാഷാണം ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോഷ്യല്‍ മീഡിയകളിലെ കളിയാക്കലുകള്‍ അതിരുകടക്കുന്നുണ്ടെന്ന് നടന്‍  പാഷാണം ഷാജി. തെറ്റ് എല്ലാ മനുഷ്യര്‍ക്കും പറ്റും. ഏതു സാഹചര്യത്തിലാണ് തെറ്റുപറ്റിയത് എന്നുകൂടി പരിശോധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തെറ്റുപറ്റിയതിന്റെ പേരില്‍ കുടുംബത്തെ വരെ മോശമായി ചിത്രീകരിച്ച് വലിച്ച് കീറി ഒട്ടിക്കുന്നതിനോടു യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാഷാണം ഷാജി എന്ന പേരില്‍ നാലോ അഞ്ചോ ഫേസ്ബുക്ക് പേജുകളുണ്ട്. അതെല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

തന്‌റെ പേരിലുള്ള പേജില്‍ ആരോ ഒരു കുട്ടി സിഗരറ്റ് വലിക്കുന്ന വീഡിയോ പോസ്റ്റു ചെയ്തിരുന്നു. ഒരു പ്രോഗ്രാമിനു ചെന്നപ്പോള്‍ ആ കുട്ടിയുടെ കൂട്ടുകാര്‍ വന്ന് ചേട്ടന്‍ ആ പേജില്‍ നിന്ന് വീഡിയോ മാറ്റണമെന്ന് ആവശ്യപ്പെട്ടു. ആ കുട്ടി ആത്മഹത്യയുടെ വക്കിലാണെന്നും പറഞ്ഞു. അതു തന്റെ പേജല്ലെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടി വന്നെന്നും ഷാജി പറഞ്ഞു.

ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുമായുള്ള രൂപസാദൃശ്യം സിനിമാലോകത്തും ചര്‍ച്ചയായെന്ന് ഷാജി പറയുന്നു. ഡി.ജി.പിയുടെ സംസാര രീതിയും മാനസിറങ്ങളും പഠിച്ച് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഒരു കലക്കു കലക്കുമെന്നും ഷാജി വ്യക്തമാക്കി.

അദ്ദേഹത്തെ നേരില്‍ കാണണമെന്ന ആഗ്രവും ഷാജി മറച്ചുവെച്ചില്ല.

We use cookies to give you the best possible experience. Learn more