| Tuesday, 24th December 2013, 11:44 am

പിസയുടെ ഹിന്ദി റീമേക്കില്‍ പാര്‍വതി ഓമനക്കുട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] വിശാല്‍ ആര്യന്‍ സിംഗിന്റെ യുണൈറ്റഡ് സിക്‌സിന് ശേഷം തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മുന്‍ലോകസുന്ദരി പാര്‍വതി ഓമനക്കുട്ടന്‍.

കാര്‍ത്തിക് സുബ്ബരാജിന്റെ തമിഴിലെ ബ്ലോക്ബ്ലസ്റ്റര്‍ ചിത്രം പിസയുടെ ഹിന്ദി റീമേക്കിലാണ് പാര്‍വതി അഭിനയിക്കുന്നത്.രമ്യ നമ്പീശനും വിജയ് സേതുപതിയും തമിഴില്‍ ചെയ്ത റോളുകളില്‍ പാര്‍വതിയും അക്ഷയ് ഒബ്‌റോയുമാകും അഭിനയിക്കുക.

സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും ഒറിജിനല്‍ സിനിമയുടെ അതെ കഥ തന്നെയാകും ഹിന്ദി റീമേക്കിന്റേതെന്നും സിനിമാ വൃത്തങ്ങള്‍ അറിയിച്ചു.

പിസ ഡെലിവറി ചെയ്യുന്ന യുവാവിന്റെയും  ഹൊറര്‍ നോവലിന് പറ്റിയ ആശയം അന്വേഷിച്ച് നടക്കുന്ന നോവലിസ്റ്റ് ആയ യുവതിയുടെയും കഥയാണ് പിസ.

പാര്‍വതിയുടെ ആദ്യ മലയാള ചിത്ര കെ-ക്യു ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ആ ചിത്രം ചെയ്യേണ്ടിവന്നതില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്നും പാര്‍വതി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more