| Friday, 4th September 2026, 6:40 pm

ടിക് ടോക്ക് ചെയ്ത സമയത്ത് ഒരു പ്രണയമുണ്ടായിരുന്നു, പനിയാണെന്ന് പറഞ്ഞിട്ട് എന്നെ ബ്ലോക്ക് ചെയ്തിട്ട് പോയി: പാര്‍വതി അയ്യപ്പദാസ്

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടാണ് മുന്നേറുന്നത്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ 250 കോടിക്കടുത്ത് ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

സ്‌ക്രീനിലെത്തിയ ഓരോ കഥാപാത്രങ്ങളും മനസില്‍ തങ്ങി നില്‍ക്കുന്ന പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. അതില്‍ എടുത്തുപറയേണ്ട കഥാപാത്രങ്ങളിലൊന്നാണ് പാര്‍വതി അയ്യപ്പദാസ് അവതരിപ്പിച്ച സായൂജ്യ. ടിക് ടോക്കിലൂടെയും സോഷ്യല്‍ മീഡിയ റീല്‍സിലൂടെയും ശ്രദ്ധ നേടിയ പാര്‍വതി ബെത്‌ലഹേമില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രൊമോഷന്റെ ഭാഗമായി പുറത്തിറക്കിയ സാത്തുക്കുടി പ്രണയം എന്ന ഷോര്‍ട്ട് ഫിലിമിലും പാര്‍വതിയാണ് ഷോ സ്റ്റീലര്‍.

ഗിരീഷ് എ.ഡിയുടെ രണ്ടാമത്തെ ചിത്രമായ സൂപ്പര്‍ ശരണ്യയില്‍ ചെറിയ വേഷത്തില്‍ പാര്‍വതി വേഷമിട്ടിരുന്നു. നസ്‌ലെന്‍ അവതരിപ്പിച്ച കഥാപാത്രം സ്റ്റേജില്‍ പാട്ടുപാടുമ്പോള്‍ കൂവുന്ന കഥാപാത്രമായാണ് പാര്‍വതി പ്രത്യക്ഷപ്പെട്ടത്. സൂപ്പര്‍ ശരണ്യക്ക് ശേഷം ബെത്‌ലഹേമിലേക്ക് വിളിച്ചപ്പോള്‍ ചെറിയ റോളായിരിക്കുമെന്ന് കരുതിയെന്ന് പാര്‍വതി പറയുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു താരം.

‘വളരെ കുറച്ചേ ആ പടത്തില്‍ ചെയ്യാനുണ്ടായിരുന്നുള്ളൂ. ആ സമയത്ത് നമ്മളെ എങ്ങനെയെങ്കിലും നോട്ടീസ് ചെയ്യാന്‍ വേണ്ടി ഓരോന്ന് വെപ്രാളത്തില്‍ കാണിച്ചുകൂട്ടുകയായിരുന്നു. അത് ഇപ്പോള്‍ മീമായിട്ടൊക്കെ വരുമ്പോള്‍ സന്തോഷം തോന്നി. ഇലക്ഷന്റെ സമയത്ത് ആ മീമായിരുന്നു ഏറ്റവും വൈറലായത്,’ പാര്‍വതി പറയുന്നു.

ജീവിതത്തില്‍ മറക്കാനാകാത്ത പ്രണയാനുഭവങ്ങളെക്കുറിച്ചും പാര്‍വതി സംസാരിച്ചു. ടിക് ടോക്കില്‍ വീഡിയോകള്‍ ചെയ്യുന്ന സമയത്ത് ഒരു പ്രണയമുണ്ടായിരുന്നെന്നും അത് വളരെ കുറച്ച് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പാര്‍വതി പറഞ്ഞു. ആ പ്രണയം അവസാനിപ്പിക്കാന്‍ പറഞ്ഞ കാരണം തനിക്ക് ഇന്നും ഡൈജസ്റ്റായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ടിക് ടോക്കിന്റെ സമയത്ത് ഒരു പ്രണയമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആളാണ്. കുറച്ചുനാള്‍ ഓണ്‍ലൈനായി പ്രണയിച്ചു, അത് കഴിഞ്ഞ് പത്ത് ദിവസം ഇയാളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഒരുദിവസം മെസേജയച്ചപ്പോഴാണ് പനിയാണെന്ന് പറഞ്ഞത്. പിന്നീട് പുള്ളി എന്നെ ബ്ലോക്ക് ചെയ്ത് പോയി. പനിയാണെന്ന് പറഞ്ഞ് തേച്ചത് ജീവിതത്തില്‍ ആദ്യമായിട്ടാണ്,’ പാര്‍വതി പറഞ്ഞു.

Content Highlight: Parvathy Ayyappadas about her unforgettable love story

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more