| Saturday, 26th October 2024, 3:23 pm

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അവരില്ലാത്തത് അത്ഭുതപ്പെടുത്തി; സെലക്ടര്‍മാര്‍ക്കെതിരെ പാര്‍ത്ഥിവും ചോപ്രയും

സ്പോര്‍ട്സ് ഡെസ്‌ക്

നവംബര്‍ 22നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ആരംഭമാകുന്നത്. ഇതോടെ ഇന്ത്യയുടെ സ്‌ക്വാഡും ബി.സി.സി.ഐ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. 18 അംഗങ്ങളുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മൂന്ന് ട്രാവലിങ് റിസര്‍വ് താരങ്ങളേയുമാണ് ബോര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ സ്പിന്‍ ബൗളിങ്ങിന് കൂടുതല്‍ പ്രാധന്യം കൊടുത്തുകൊണ്ട് തന്നെയാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന സ്‌ക്വാഡില്‍ പ്രധാനപ്പെട്ട രണ്ട് താരങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ പാര്‍ത്ഥിവ് പട്ടേലും ആകാശ് ചോപ്രയും. ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് സ്റ്റാര്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനേയും ഒഴിവാക്കിയതിനെക്കുറിച്ചാണ് ഇരുവരും ചോദ്യമുന്നയിച്ചത്.

‘പൂനെയില്‍ നടന്ന ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ തമിഴ്‌നാട് സ്പിന്നറെ അല്ല, കുല്‍ദീപ് യാദവിനെയും പട്ടേലിനെയുമാണ് കൊണ്ടുപോകേണ്ടത്.

കുല്‍ദീപും അക്‌സര്‍ പട്ടേലും അവരുടെ പ്രകടനം തെളിയിച്ചതാണ്. ആ രണ്ടുപേരുകളും ഇല്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി,’ പാത്ഥിവ് പട്ടേല്‍ ജിയോസിനിമയില്‍ പറഞ്ഞു.

കുല്‍ദീപ് യാദവ് ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെന്നും ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലും അവന് ടീമിനോടൊപ്പം ചേരാമെന്നും ആകാശ് ചോപ്രയും പറഞ്ഞു.

‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ കുല്‍ദീപ് ഉണ്ട്. മൂന്നാം മത്സരത്തിലും ടീമിനൊപ്പം തുടരും. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അതിനര്‍ത്ഥം. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം അവര്‍ക്ക് അദ്ദേഹത്തെ ചികിത്സിക്കാമായിരുന്നു.

പക്ഷേ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത് വാഷിങ്ടണ്‍ സുന്ദറിനെയാണ്. അക്‌സര്‍ പട്ടേലാണ് മറ്റൊരു ശ്രദ്ധേയനായ മറ്റൊരു താരം. ഇന്ത്യയ്ക്ക് ഒരു അധിക സ്പിന്നറെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാമായിരുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.

ട്രാവലിങ് റിസര്‍വുകള്‍.

മുകേഷ് കുമാര്‍, നവ്ദീപ് സെയ്നി, ഖലീല്‍ അഹമ്മദ്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം 2024

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

Content Highlight: Parthive Patel And Akash Chopra Talking About Indian Squad For Border Gavaskar Trophy

Latest Stories

We use cookies to give you the best possible experience. Learn more