| Tuesday, 18th August 2026, 7:15 pm

ബോളിവുഡില്‍ കലക്കന്‍ വില്ലനിസം കാണിച്ച നടനെ കൊണ്ടുവന്ന് കോമാളിയാക്കി... കാട്ടാളനില്‍ പാമ്പ് കടി കൊള്ളാന്‍ വന്ന പാര്‍ത്ഥ് തിവാരി

അമര്‍നാഥ് എം.

എടുത്തുപറയാന്‍ ഒരു പോസിറ്റീവ് പോലുമില്ലാത്ത സിനിമകള്‍ അപൂര്‍വമായി മാത്രമേ റിലീസാവുകയുള്ളൂ. അത്തരത്തില്‍ ഈ വര്‍ഷം പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് കാട്ടാളന്‍. ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.

ഒ.ടി.ടി റിലീസിന് ശേഷം ഇതുവരെ എയറില്‍ നിന്നിറങ്ങാന്‍ കാട്ടാളന് സാധിക്കുന്നില്ല. ഓരോ സീനും ക്രിഞ്ചിന്റെ പീക്കാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അനാവശ്യമായ കഥാപാത്രങ്ങളെ കുത്തിക്കയറ്റി അവിയല്‍ പരുവമാക്കി വെച്ചതും പരാജയത്തിന്റെ കാരണങ്ങളിലൊന്നായി. മലയാളത്തിലെ ആര്‍ട്ടിസ്റ്റുകളെ പോരാതെ തമിഴ്, ഹിന്ദി ഭാഷകളില്‍ നിന്നുള്ളവരെയും വിളിച്ചുവരുത്തിയിട്ടുണ്ടായിരുന്നു സംവിധായകന്‍.

അതിലൊരാളാണ് ഹിന്ദി താരം പാര്‍ത്ഥ് തിവാരി. ബോളിവുഡിലെ സമീപകാല ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ കില്ലിലെ വില്ലന്‍ വേഷം ചെയ്ത താരമാണ് പാര്‍ത്ഥ്. നായകനായ ലക്ഷ്യക്ക് ഏറ്റവുമധികം കോമ്പറ്റീഷന്‍ നല്‍കിയത് പാര്‍ത്ഥായിരുന്നു. ഒരൊറ്റ സിനിമയിലൂടെ പാര്‍ത്ഥ് തന്റെ കഴിവ് തെളിയിച്ചു. അപാരമായ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് താരം വലിയ റീച്ചാണ് നേടിയത്.

ഇത്രയും നല്ലൊരു നടനെ മലയാളത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചിരിക്കുകയാണ് കാട്ടാളന്റെ അണിയറപ്രവര്‍ത്തകര്‍. കബീര്‍ ദുഹാന്‍ സിങ് അവതരിപ്പിച്ച എഡ്ഡിയുടെ സഹോദരന്‍ റോബിയായാണ് പാര്‍ത്ഥ് വേഷമിട്ടത്. കൊടൂര വില്ലനാണെന്ന് കാണിക്കാന്‍ വേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിക്കുക എന്ന പുതിയ രീതിയാണ് സംവിധായകന്‍ ഇവിടെ പരീക്ഷിച്ചത്.

പാമ്പിന്റെ വിഷം കൊണ്ട് കിക്കാകുന്ന ഈ വ്യത്യസ്ത വില്ലന്‍ നായകന്റെ രണ്ട് ഇടിക്ക് തീരുന്നതാണ് ഏറ്റവും വലിയ കോമഡി. വിളിച്ചുവരുത്തി അപമാനിക്കുക എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി കാട്ടാളനിലെ റോബിയെ കണക്കാക്കാം. കാട്ടാളന് ശേഷം പാര്‍ത്ഥ് ഭാഗമാകുന്ന മലയാളചിത്രമാണ് ഐ ആം ഗെയിം. ഈ സിനിമയില്‍ താരത്തെ കൃത്യമായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.

പാര്‍ത്ഥിനെപ്പോലെ സംവിധായകന്‍ വിളിച്ചുവരുത്തി അപമാനിച്ച മറ്റ് താരങ്ങളാണ് ലോകേഷ് കനകരാജ്, ദുഷാര വിജയന്‍, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവര്‍. സെക്കന്‍ഡ് പാര്‍ട്ട് സ്‌കാമിന് വേണ്ടി ലോകേഷിനെ കൊണ്ടുവന്നപ്പോള്‍ ദുഷാരയും അല്‍ഫോണ്‍സ് പുത്രനും വെറും തമാശയായി മാറി. എല്ലാം കൊണ്ടും മോശം ചിത്രമെന്ന് കാട്ടാളനെ കണ്ണുംപൂട്ടി വിശേഷിപ്പിക്കാം.

Content Highlight: Parth Tiwari’s character in Kattalan movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more