| Tuesday, 18th December 2018, 11:47 pm

മകന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടു: നവ നാസി ദമ്പതികളെ ജയിലിലടച്ച് ലണ്ടന്‍ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: തങ്ങള്‍ക്കുണ്ടായ ആദ്യ മകന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ട നവ നാസി ദമ്പതികളെ ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്തു. നിരോധിക്കപ്പെട്ട തീവ്ര സംഘടനയില്‍ അംഗങ്ങളാണിവര്‍.

കുട്ടിയുടെ പിതാവ് ആദം തോമസിന് ആറര വര്‍ഷത്തെ തടവും മാതാവായ പോര്‍ചുഗീസ്‌കാരി ക്ലോഡിയ പട്ടാടാസിന് 5 വര്‍ഷം തടവുമാണ് ലണ്ടന്‍ കോടതി വിധിച്ചത്.

Also Read: ശബരിമലയില്‍ നിരോധാനാജ്ഞ നീട്ടി

ഇവരുടെ സംഘത്തിന് ഭീകരമായ ലക്ഷ്യങ്ങള്‍ ആണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ജനാധിപത്യത്തിന് ഭീഷണിയാകുന്ന ഇത്തരം സംഘടനകള്‍ പാടെ നീക്കം ചെയ്യണം എന്നും കോടതി ചൂണ്ടിക്കാട്ടി.

മകന് അഡോള്‍ഫ് എന്ന പേര് നല്‍കിയ ദമ്പതികളുടെ ചരിത്രം പരിശോധിച്ചപ്പോള്‍ ഇവര്‍ ദീര്‍ഘകാലമായി വംശീയ വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരാണെന്ന് തെളിഞ്ഞെന്നും വിധിയില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more