തമിഴ് സിനിമയുടെ ദളപതി എന്നറിയപ്പെടുന്ന വിജയ് യുടെ അവസാന ചിത്രമായ ജനനായകനൊപ്പെം ശിവകാര്‍ത്തികേയന്റെ പരാശക്തി ക്ലാഷ് റിലീസായെത്തുന്നത് സിനിമാ ലോകത്ത് വലിയ രീതിയില്‍ വിവാദമായിരുന്നു. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സ് പരാശക്തിയുടെ ഡിസ്ട്രിബ്യൂട്ടറായി എത്തിയതോടെ നീക്കത്തെ ഒരു കൂട്ടര്‍ രാഷ്ട്രീയപരമെന്ന് ആരോപിച്ചിരുന്നു.
ആകാശ് ഭാസ്‌കരന്‍. Photo: screen grab/ cineulgam/ youtube.com
എന്നാല്‍ ചിലര്‍ അനാവശ്യമായി വിഷയത്തില്‍ വിവാദം സൃഷ്ടിക്കുകയാണെന്നും പരാശക്തി പൊങ്കല്‍ റിലീസായെത്തുമെന്ന് ഷൂട്ടിങ്ങ് തുടങ്ങിയ ആദ്യ ദിവസം തന്നെ പറഞ്ഞിരുന്നതാണെന്നും പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ആകാശ് ഭാസ്‌കരന്‍. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യക്തത വരുത്തിയത്.
‘പരാശക്തിയുടെ ഷൂട്ടിങ്ങ് തുടങ്ങി ആദ്യ ദിവസം തന്നെ പൊങ്കല്‍ റിലീസ് ഞങ്ങള്‍ ലോക്ക് ചെയ്തതാണ്. ചിത്രത്തിന്റെ ടീസറുകളിലും ബന്ധപ്പെട്ട ഇന്റര്‍വ്യൂകളിലും ഞാന്‍ തന്നെ ഇത് പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ചില ആളുകള്‍ അനാവിശ്യമായ വിവാദമാണ് സൃഷ്ടിക്കുന്നത്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊങ്കലിന് പത്തോളം ചിത്രങ്ങളാണ് ക്ലാഷ് റിലീസായി തിയേറ്ററില്‍ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഇതൊരു മത്സരമായി കാണേണ്ടതില്ല. ഇരു ചിത്രങ്ങള്‍ക്കും ഗുണം മാത്രമേ ഒരുമിച്ച് റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകുകയുള്ളൂ,’ ആകാശ് പറയുന്നു.
പൊങ്കലിന് ലഭിക്കുന്ന പത്ത് ദിവസത്തെ അവധി വെറുതെ കളയേണ്ടതില്ലെന്നാണ് തിയേറ്റര്‍ ഉടമകളും, ഡിസ്ട്രിബ്യൂട്ടേഴ്‌സും പറയുന്നതെന്നും അതുകൊണ്ടാണ് പരാശക്തിയുടെ റിലീസ് ഡേറ്റ് ജനുവരി 10 ആയി തീരുമാനിച്ചതെന്നും നിര്‍മാതാവ് പറഞ്ഞു.
Photo: Wikipedia
വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിനിമാ ജീവിതം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം പാര്‍ട്ടി രൂപികരിച്ച് പ്രവര്‍ത്തനമാരംഭിച്ച വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്റെ ഉള്ളടക്കം രാഷ്ട്രീയപരമാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് തടയിടാനാണ് നിലവിലെ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ്‌സ് ജനനായകനൊപ്പം റിലീസ് ചെയ്യുന്നതെന്നായിരുന്നു വാദം.
തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥി നേതാവ് രാജേന്ദ്രന്റെ കഥ പറയുന്ന പരാശക്തി ശിവകാര്‍ത്തികേയന്റെ കരിയറിലെ 25ാമത്തെ ചിത്രമാണ്. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവിമോഹന്‍, അഥര്‍വ്വ, ശ്രീലാല തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: parasakthi producer talks about clash with jana nayagan